കോഴിക്കോട് ഉഷ്ണതരംഗത്തിന് സാധ്യത; ജാഗ്രതപാലിക്കാന്‍ നിര്‍ദേശം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 4, 2019

കോഴിക്കോട് ഉഷ്ണതരംഗത്തിന് സാധ്യത; ജാഗ്രതപാലിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.സൂര്യാതപമേൽക്കാനും അതുവഴി ജീവഹാനി വരെ സംഭവിക്കാവുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. അതേ സമയംകണ്ണൂർ മുതൽ തൃശൂർ വരെയുള്ള ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ഞായറാഴ്ച 4.4 ഡിഗ്രിവരെ അധിക ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് 4, 5 തീയതികളിൽ ഉഷ്ണതരംഗത്തിനുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രണ്ടാം തീയതിയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയത്. 11 മണിമുതൽ മൂന്ന് മണിവരെ കൊടുംചൂടിൽ ജോലി ചെയ്യാതിരിക്കാനും പരമാവധി വെള്ളം കുടിക്കണമെന്നും ചൂട് താങ്ങാൻ കഴിവുള്ള വസ്ത്രം ധരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിക്കുന്നു. കൂടാതെ മോഡൽ പരീക്ഷകളടക്കം നടക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് കുടിവെള്ളം ഉറപ്പാക്കണമെന്നും നിർദ്ദേശിക്കുന്നു. Content Highlights:Heat Wave in Kozhikode


from mathrubhumi.latestnews.rssfeed https://ift.tt/2HbXdRD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages