പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടയിൽ അപ്രതീക്ഷിതമായി പാർട്ടി ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിനെതിരേ ഉണ്ടായ ആരോപണം സി.പി.എം. നേതൃത്വത്തെ പ്രതിരോധത്തിലാക്കി. സംഭവത്തെക്കുറിച്ച് പാർട്ടിതല അന്വേഷണം നടക്കുമെന്നും ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്നുമാണ് ഏരിയാ നേതൃത്വം പറയുന്നത്. ജില്ലാ നേതൃത്വം വ്യാഴാഴ്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. എട്ടുമാസംമുമ്പ് മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടുണ്ടായ ആരോപണത്തിന്റെ ചൂട് കെട്ടടങ്ങുംമുമ്പ് അതേ മേഖലയിലെ മറ്റൊരു ഏരിയാ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ ആരോപണം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. താൻ എസ്.എഫ്.െഎ. പ്രവർത്തകയായിരുന്നെന്നാണ് യുവതി പരാതിയിൽ പറഞ്ഞിട്ടുള്ളത്. പെൺകുട്ടിയുടെ കുടുംബം പാർട്ടി അനുഭാവികളുടേതാണെന്ന് സി.പി.എം. ഏരിയാ സെക്രട്ടറി കെ.ബി. സുഭാഷ് പറയുകയും ചെയ്തു. ആരോപണവിധേയനായ ചെർപ്പുളശ്ശേരി സ്വദേശിക്ക് പാർട്ടിയുമായി ബന്ധമൊന്നുമില്ലെന്നും ഇവർ പറയുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് അടുത്തെത്തിയഘട്ടത്തിൽ ഇൗ വിഷയം സംസ്ഥാനതലത്തിൽത്തന്നെ എതിരാളികൾ ഉപയോഗിക്കും. കേരളത്തിൽ പാർട്ടി ഓഫീസുകൾ പീഡനകേന്ദ്രങ്ങളായി മാറിയെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന ഇതിന്റെ തുടക്കമായാണ് കരുതുന്നത്. വിഷയത്തിൽ സമരം നടത്തുമെന്ന് യു.ഡി.എഫും ബി.ജെ.പി.യും വ്യക്തമാക്കിയിട്ടുണ്ട്. Content Highlights:Palakkad rape allegation against cpm
from mathrubhumi.latestnews.rssfeed https://ift.tt/2UJPX3g
via
IFTTT
No comments:
Post a Comment