സംസ്ഥാന സർക്കാരിന് തിരിച്ചടി:ശബരിമല ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 25, 2019

സംസ്ഥാന സർക്കാരിന് തിരിച്ചടി:ശബരിമല ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ളഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റില്ല. മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെആവശ്യം സുപ്രീം കോടതി തള്ളി. ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേരള സർക്കാരിന്റെ ഹർജികൾ പരിഗണിച്ചത്. ശബരിമല നിരീക്ഷണ സമിതിയ്ക്കെതിരായ ഹർജിയുൾപ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലെ 33 ഹർജികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. നിരീക്ഷണ സമിതിയുടെ ചില നടപടികൾ സംസ്ഥാന സർക്കാരിന്റെ അധികാരത്തിൽ കടന്നുകയറുന്നതാണ് എന്നതായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ ഇത് പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിഷയത്തിൽ ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. content highlights:sabarimala,supreme court,kerala high court,kerala government


from mathrubhumi.latestnews.rssfeed https://ift.tt/2YkecY5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages