വയനാട്ടില്‍ വീണ്ടും മാവോവാദി സാന്നിധ്യം; മക്കിമലയിലെത്തിയത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 25, 2019

വയനാട്ടില്‍ വീണ്ടും മാവോവാദി സാന്നിധ്യം; മക്കിമലയിലെത്തിയത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം

കല്പറ്റ: വയനാട് തലപ്പുഴ മക്കിമലയിൽ വീണ്ടും മാവോവാദികളെത്തിയെന്ന് വിവരം. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള നാലംഗ സംഘം മക്കിമലയിലെ കടയിലെത്തി സാധനങ്ങൾ വാങ്ങിമടങ്ങിയത്. കടയിലെത്തിയ മാവോയിസ്റ്റുകൾ ലഘുലേഖകൾ വിതരണം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മക്കിമലയിൽ വീണ്ടും മാവോവാദി സാന്നിധ്യം കണ്ടെത്തിയതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ആഴ്ചകൾക്ക് മുൻപ് ലക്കിടിയിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് സി.പി. ജലീലിന്റെ ചിത്രമടങ്ങിയ ലഘുലേഖകളാണ് മക്കിമലയിൽ കഴിഞ്ഞദിവസം വിതരണംചെയ്തത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചേക്കുമെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ വീണ്ടും മാവോവാദിസാന്നിധ്യം കണ്ടെത്തിയത് അതീവഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. നേരത്തെ ലക്കിടി വെടിവെപ്പിന് പിന്നാലെ സുരക്ഷാകാരണങ്ങൾ മുൻനിർത്തി രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം ഒഴിവാക്കിയിരുന്നു. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ വസന്തകുമാറിന്റെ വീട് സന്ദർശിക്കാൻ രാഹുൽഗാന്ധി എത്തുമെന്നറിയിച്ചിരുന്നെങ്കിലും സുരക്ഷാപ്രശ്നങ്ങൾ കാരണം അനുമതി നിഷേധിക്കുകയായിരുന്നു. Content Highlights:maoist team reached in makkimala wayanad


from mathrubhumi.latestnews.rssfeed https://ift.tt/2UTJWBd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages