ബംഗാളിലും കടന്നുകയറ്റക്കാരെ പുറത്താക്കും -അമിത് ഷാ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 30, 2019

ബംഗാളിലും കടന്നുകയറ്റക്കാരെ പുറത്താക്കും -അമിത് ഷാ

കൊൽക്കത്ത: അധികാരത്തിലെത്തിയാൽ ബംഗാളിലും ദേശീയ പൗരത്വരജിസ്റ്റർ (എൻ.ആർ.സി.) നടപ്പാക്കുമെന്നും കടന്നുകയറ്റക്കാരെ തിരഞ്ഞുപിടിച്ച് അടിച്ചുപുറത്താക്കുമെന്നും ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷാ. ഉത്തരബംഗാളിലെ ആലിപുർദ്വാർ മണ്ഡലത്തിൽ എൻ.ഡി.എ. സ്ഥാനാർഥി ജോൺ ബർലയുടെ പ്രചാരണയോഗത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. ബംഗാളിൽ 23 സീറ്റിൽ തങ്ങൾ ജയം ഉറപ്പിച്ചെന്നും ഷാ അവകാശപ്പെട്ടു. “രാജ്യത്തെ സംബന്ധിച്ചെന്നപോലെത്തന്നെ ബംഗാളിനും ഈ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. തൃണമൂലിന്റെ ഭീകരതയിൽനിന്ന് ഈ സംസ്ഥാനത്തെ നരേന്ദ്രമോദി മോചിപ്പിക്കും. മമത ചെവിതുറന്ന് കേട്ടോളൂ, ഞങ്ങളുടെ എത്ര പ്രവർത്തകരെ നശിപ്പിച്ചാലും ശരി, ഇത്തവണ ഞങ്ങൾതന്നെയാണ് ജയിക്കുക'' -ഷാ വെല്ലുവിളിച്ചു. മമതയുടെ ന്യൂനപക്ഷപ്രീണനമെന്ന ആരോപണത്തിന് ഊന്നൽനൽകിയായിരുന്നു ഷായുടെ പ്രസംഗം. ''മദ്രസകൾക്ക് നാലായിരംകോടി കൊടുത്തു. എന്നാൽ, ഉന്നതവിദ്യാഭ്യാസത്തിന് പണം നീക്കിവെക്കാനില്ല. സംസ്ഥാനമൊട്ടുക്ക് ഉറുദു ഭാഷ അടിച്ചേൽപ്പിക്കാൻ നോക്കുന്നു. ഇമാമുമാർക്ക് പ്രതിമാസ അലവൻസ് കൊടുക്കുന്നുണ്ട്. പൂജാരിമാർക്ക് കൊടുക്കുന്നില്ല. എൻ.ആർ.സി. നടപ്പായാൽ അഭയാർഥികളെയും പുറന്തള്ളുമെന്ന് മമത കള്ളംപറയുകയാണ്. ഹിന്ദു, സിഖ്, ബുദ്ധ മതവിശ്വാസികളായ അഭയാർഥികളെ ആരെയും പുറന്തള്ളില്ല. അവർ ഇവിടെ സുരക്ഷിതരായിരിക്കും. മമതാദീദി, നിങ്ങളുടെ സമയം കഴിഞ്ഞിരിക്കുന്നു. ഇനി ഇവിടെ ദുർഗാപൂജ നടത്തുന്നതിൽനിന്ന് ബംഗാളികളെ ആർക്കും തടയാനാവില്ല'' -ഷാ കത്തിക്കയറി. മമത ബംഗാളിന്റെ സംസ്കാരത്തെ നശിപ്പിക്കുകയാണെന്നും ബംഗാളിൽ ജനാധിപത്യം പുലരണോ വേണ്ടയോ എന്ന് ഈ തിരഞ്ഞെടുപ്പ് വിധിയെഴുതുമെന്നും ഷാ കൂട്ടിച്ചേർത്തു. content highlights:Will bring NRC in West Bengal, throw out infiltrators: Amit Shah


from mathrubhumi.latestnews.rssfeed https://ift.tt/2ODebtW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages