റയലിനെ തരിപ്പണമാക്കി അയാക്‌സ് ക്വാര്‍ട്ടറില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 6, 2019

റയലിനെ തരിപ്പണമാക്കി അയാക്‌സ് ക്വാര്‍ട്ടറില്‍

മാഡ്രിഡ്: തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടു വന്ന ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ അവരുടെ തട്ടകത്തിൽ വച്ചു തന്നെ തകർത്ത് തരിപ്പണമാക്കി അയാക്സ് ആംസ്റ്റർഡാം യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു. രണ്ടാപാദ പ്രീക്വാർട്ടറിൽ റയലിനെ ഒന്നിനെതിരേ നാല് ഗോളിന് തകർത്ത അയാക്സ് 5-3 എന്ന ശരാശരിയിലാണ് വിജയിച്ചത്. ആദ്യ പാദത്തിലെ എന്ന സ്കോറിന്റെ തോൽവിയിയിൽ നിന്നുള്ള ഉജ്വലമായ തിരിച്ചുവരവരായിരുന്നു അയാക്സിന് ഇത്. ഇത്തരമൊരു അട്ടിമറി നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമായിരിക്കുകയാണ് ഡച്ച് ടീമായ അയാക്സ്. 2012 നുശേഷം ഇതാദ്യമായാണ് റയൽ ആദ്യ നോക്കൗട്ട് റൗണ്ടിൽ പുറത്താകുന്നത്. അന്ന് ചെൽസിയോടായിരുന്നു തോൽവി. ആദ്യപാദത്തിൽമഞ്ഞകാർഡ് ലഭിച്ച ക്യാപ്റ്റൻ സെർജിയോ റാമോസിനെ കൂടാതെ കളിച്ച റയൽ അയാക്സിന് മുന്നിൽ തീർത്തും ദുർബലരായിരുന്നു. ഏഴാം മിനിറ്റിൽ സിയേചിന്റെ ഗോളിലാണ് അയാക്സ് ആദ്യം ലീഡെടുത്തത്. പതിനെട്ടാം മിനിറ്റിൽ നെരെസ് ലീഡുയർത്തി. അറുപത്തിരണ്ടാം മിനിറ്റിൽ ടാഡിച്ചിന്റെ ഗോളിൽ ലീഡ് മൂന്നാക്കി ഉയർത്തിയ അയാക്സിനെതിരേ എഴുപതാം മിനിറ്റിൽ അസെൻസിയോ ഒരു ഗോൾ മടക്കിയെങ്കിലും രണ്ട് മിനിറ്റിനുള്ളിൽ ഷോൺ നാലാം ഗോൾ വലയിലാക്കി ജയം ഉറപ്പിച്ചു. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ രണ്ടാം മഞ്ഞ കണ്ട് നാചോ പുറത്തായത് റയലിന്റെ പ്രഹരം ഇരട്ടിയാക്കി. ചാമ്പ്യൻസ് ലീഗിലെ റയലിന്റെ ഏറ്റവും വലിയ തോൽവികളിൽ ഒന്നാണിത്. പതിമൂന്ന് തവണ കിരീടം നേടിയ റയലിനെ തകർത്ത അയാക്സ് ഇരുപത്തിരണ്ട് വർഷത്തിനുശേഷമാണ് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ പ്രവേശിക്കുന്നത്. 2016 മുതൽ തുടർച്ചയായ മൂന്ന് വർഷം റയലായിരുന്നു ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാർ. നാലുവട്ടം കിരീടം ചൂടിയ ചരിത്രമുണ്ട് അയാക്സിന്. 1995ലാണ് അവർ അവസാനമായി ചാമ്പ്യന്മാരായത്. 1994ലെ യുവേഫ കപ്പിലെ തോൽവിക്കുശേഷം ഇതാദ്യമായാണ് റയൽ ഒരു യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിൽ ആദ്യപാദത്തിൽ ജയിച്ചശേഷം രണ്ടാംപാദത്തിലെ തോൽവിയോടെ പുറത്താകുന്നത്. സീസണിൽ ഇത് റയലിന്റെ ഹോം മാച്ചിലെ തുടർച്ചയായ നാലാം തോൽവിയാണ്. ആദ്യം ജിറോണയോടും പിന്നീട് ബാഴ്സലോണയോട് രണ്ടുതവണയുമാണ് റയൽ സ്വന്തം തട്ടകത്തിൽ തോറ്റത്. ബറൂസിയ ഡോർട്ട്മണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച ടോട്ടനം ഹോട്സ്പറും ക്വാർട്ടറിൽ പ്രവേശിച്ചു. നാൽപത്തിയൊൻപതാം മിനിറ്റിൽ ഹാരി കെയ്നാണ് ഗോൾ നേടിയത്. 4-0 ഗോൾശരാശരിയിലായിരുന്നു ടോട്ടനമിന്റെ ജയം. Content Highlights:Uefa Champions League Football Real Madrid Stunning Defeat Ajax


from mathrubhumi.latestnews.rssfeed https://ift.tt/2tSZitW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages