കുട്ടികളുടെ പഠന വൈകല്യത്തില്‍ പോലും രാഷ്ട്രീയ എതിരാളിയെ കണ്ടു, സ്വയം പരിഹാസ്യനായി മോദി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 6, 2019

കുട്ടികളുടെ പഠന വൈകല്യത്തില്‍ പോലും രാഷ്ട്രീയ എതിരാളിയെ കണ്ടു, സ്വയം പരിഹാസ്യനായി മോദി

ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് എതിരാളികളെ നേരിടാനുള്ള രണ്ടാംകിട പരിഹാസ ഉപകരണമായി കുട്ടികളിലെ പഠന വൈകല്യത്തെ ഉപയോഗിച്ചത്. ഡിസ്ലെക്സിയ എന്ന പഠന വൈകല്യത്തെ അനുഭാവപൂർവ്വം നോക്കിക്കാണുന്ന ജനതയെവാർത്തെടുക്കാനുള്ള ഒരു വിദ്യാർഥിനിയുടെശ്രമത്തിനിടെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പരിഹാസ പ്രസ്താവന പുറത്ത് വന്നത്. അനവസരത്തിലെ തമാശയിൽ പ്രധാനമന്ത്രിക്കെതിരേ വലിയ വിമർശനമാണ് രാജ്യത്താകമാകമാനം ഉയർന്നു വന്നിരിക്കുന്നത്. ഇപ്പോൾ ഈ വാർത്തഅന്താരാഷ്ട്രമാധ്യമങ്ങൾ വരെ ഏറ്റെടുത്തിരിക്കുകയാണ്. ആ അപക്വമായ തമാശ വേദനിപ്പിച്ചത് ഇവരെ ശനിയാഴ്ച ഗോരഖ്പുർ ഐഐടിയിൽ നടന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2019ന്റെ ഗ്രാന്റ്ഫിനാലെക്കിടെയാണ് സംഭവം. ഡിസ്ലെക്സിയ ബാധിച്ച് എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്ന കുട്ടികൾക്കായുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രിയോട് വീഡിയോ കോൺഫറൻസിങ് വഴി സംസാരിക്കുകയായിരുന്നു വിദ്യാർഥിനി. എന്നാൽ ആ വിഷയത്തെ ആത്മാർഥമായി അഭിസംബോധന ചെയ്ത് വിദ്യാർഥിസംസാരിക്കുന്ന വേളയിലായിരുന്നു പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പകപോക്കൽ. "വളരെയധികം ബുദ്ധിസാമർഥ്യവും സർഗ്ഗാത്മകതയും ഉള്ള കുട്ടികളാണ് ഡിസ്ലെക്സിയ ബാധിച്ചവർ. പക്ഷെ വേഗതയോടെ എഴുതാനും വായിക്കാനും പ്രയാസം നേരിടുന്നവരാണവർ. ഞങ്ങളുടെ പക്കൽ ഡിസ്ലെക്സിയ ബാധിച്ച കുട്ടികളെ സഹായിക്കാനായി ഒരു പദ്ധതിയുണ്ട്",താരെ സമീൻ പർ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് ഡിസ്ലെക്സിയയെ കുറിച്ചുള്ളവളരെ ഗൗരവമേറിയ ചർച്ചയ്ക്കും അതുവഴി ഒരു പരിഹരത്തിനും മുതിരുകയായിരുന്നു വിദ്യാർഥി. Illustration By Aravinda Tegginamath എന്നാൽ "40നും 50നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ഈ പദ്ധതിപ്രാവർത്തികമാകുമോ" എന്നാണ് വിദ്യാർഥിനിയുടെ സംസാരത്തെ തടസ്സപ്പെടുത്തി കൊണ്ട് മോദി ചോദിച്ചത്. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രതികരണത്തിൽ സദസ്സിലെ ചിലർ ചിരിച്ചെങ്കിലും സംയമനം കൈവിടാതെ "അതെ" എന്ന മറുപടി പ്രധാനമന്ത്രിക്ക് വിദ്യാർഥിനി നൽകി. എന്നാൽഅപക്വമായ വർത്തമാനങ്ങൾ പിന്നെയും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. "അത്തരമൊരു പദ്ധതി പ്രാവർത്തികമാവുകയാണെങ്കിൽ ആ പ്രായക്കാരായ കുട്ടികളുടെ അമ്മമാർക്ക് സന്തോഷമാകും" എന്ന് മോദി വീണ്ടും പരിഹാസവർഷം ചൊരിഞ്ഞു. പേരെടുത്ത് പരാമർശിച്ചില്ലെങ്കിലുംആരെ ഉദ്ദേശിച്ചാണ്മോദി ഇത് പറഞ്ഞതെന്നും കുട്ടികൾക്ക് പോലും മനസ്സിലാക്കാവുന്നതേയുള്ളൂ.വരാൻ പോകുന്ന തിരഞ്ഞെടുപ്പ്ലക്ഷ്യമിട്ട് രാഹുലിനെതിരെയും അമ്മ സോണിയക്കെതിരേയും ഉതിർത്ത പരിഹാസ അമ്പ് പക്ഷെ ലോകത്തിനു മുന്നിൽ മോദിയെ കൂടുതൽ പരിഹസ്യനാക്കുകയായിരുന്നു. പ്രതിപക്ഷമൊന്നാകെ മോദിയുടെ പരാമർശത്തിനെതിരേ രൂക്ഷമായി പ്രതികരിച്ചു. ഇപ്പോൾ ബിബിസിയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും ചർച്ചയായിരിക്കുകയാണ്മോദിയുടെ വില കുറഞ്ഞ പരിഹാസം. നാണംകെട്ടതും വിഷമകരവുമെന്നാണ് മോദിയുടെ പരാമർശത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചത്. "വളരെ കൂടിപ്പോയി, ഇനി മതിയാക്കൂ. ഇതാണോ മോദിയുടെ സംസ്കാരം" എന്നും സീതാറാം യെച്ചൂരി ചോദിച്ചു. Shameful and distressing. Some of us have dyslexic or disabled relatives, friends, children and parents. Sattar saal mein pehli baar, a person with this crassness occupies the chair of the PM. Enough, Mr Modi. Yeh hain sanskar aapke? https://t.co/8wBvtjPy7q — Sitaram Yechury (@SitaramYechury) March 3, 2019 രാഹുൽഗാന്ധിയെ അപമാനിക്കാൻ ഡിസ്ലെക്സിയ ഉപയോഗിച്ചത് തെറ്റായിപ്പോയെന്ന് ആം ആദ്മി പാർട്ടി ദേശീയ വക്താവ് പ്രീതി ശർമ മേനോനും ട്വിറ്ററിൽ കുറിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള കാർട്ടൂണിസ്റ്റ് വരച്ച കാർട്ടൂൺ വലിയ രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ ഷെയർചെയ്യപ്പെട്ടതും ചർച്ചയായതും. വലിയ മൂന്ന് തെറ്റുകളാണ്പ്രധാനമന്ത്രി ചെയ്തത് 1.ഗൗരവമേറിയ വിഷയം സംസാരിക്കുന്നതിനിടയിൽ വിലകുറഞ്ഞ തമാശയ്ക്കായി ആ അവസരത്തെ ഉപയോഗിച്ചു 2.ഡിസ്ലെക്സിയ ബാധിതരായ കുട്ടികളോട് അനുഭാവപൂർവ്വം പെരുമാറേണ്ടതുണ്ടെന്നും അവർ വലിയ കഴിവുള്ളവരാണെന്ന് ഒരു വിദ്യാർഥിനി പറയുന്നതിനിടയിലാണ് ഇതേ രോഗബാധിതരെ രാഷ്ട്രീയ എതിരാളിയെ വിലകുറച്ച് കാണിക്കാനുള്ള ഉപകരണമായി പ്രധാനമന്ത്രി ഉപയോഗിച്ചത്. 3.രാജ്യത്തിന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാവ് തന്നെ ആ രോഗത്തെ ഇകഴ്ത്തികാണിച്ചു. ഇതിനെല്ലാമുപരി വിദ്യാർഥികൾ ഗൗരവമേറിയ ആശയങ്ങൾ മുന്നോട്ടുവെക്കുമ്പോൾ എതിർരാഷ്ട്രീയക്കാരനെ താറടിച്ചു കാണിക്കുന്ന സംസാരം മോശം സന്ദേശമാണ് വിദ്യാർഥികൾക്ക് നൽകുന്നത്. 2015ലെ സർക്കാർകണക്ക് പ്രകാരം. 3.5 കോടി ഇന്ത്യൻ വിദ്യാർഥികൾ ഡിസ്ലെക്സിയ ഉള്ളവരാണ്. ബോധവത്കരണശ്രമങ്ങളുടെ അഭാവമാണ് രോഗബാധിതരുടെ എണ്ണ ഇത്രയധികം കൂടാൻ കാരണം. Making fun of Dyslexia to target political opponent. There is no low which is too Low for Narendra Modi. Worse are the students who were clapping but cant blame them. When the PM of the Nation is such a Cheap Man, they had to entertain him pic.twitter.com/bJ7apIlpup — Joy (@Joydas) March 3, 2019 content highlights:Modi dyslexia remarks and criticism


from mathrubhumi.latestnews.rssfeed https://ift.tt/2Hg7nAM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages