ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ്സിനെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യക്കാരുടെ കഴിവുകളെ അപഹസിക്കുകയാണ് ചിലരെന്നും ഇറ്റലിയിൽ നിന്ന് ഇറക്കമതി ചെയ്യണമെന്നാണ് അക്കൂട്ടർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എൻജിനീയർമാരെ പരിഹസിക്കാനും അവർ പരാജയപ്പെട്ടെന്ന് വരുത്തിത്തീർക്കാനുമാണ് ചില ആൾക്കാർ ശ്രമിക്കുന്നത്. അവർ ഇന്ത്യയെയോ ഇന്ത്യക്കാരുടെ കഴിവുകളെയോ ബഹുമാനിക്കുന്നവരല്ല. എല്ലാ സാധനങ്ങളും ഇറ്റലിയിൽനിന്ന് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യണമെന്നാണ് അവരുടെ ആഗ്രഹം,പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യൻ എൻജിനീയർമാരെയും തൊഴിലാളികളെയും ഓർത്ത് നമുക്ക് അഭിമാനമുണ്ട്. ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യമാക്കി നാം ഇന്ത്യയെ മാറ്റും. ഇന്ത്യൻ എൻജിനീയർമാർ നിർമിക്കുന്ന ട്രെയിനുകൾ ചിലപ്പോൾ ഇറ്റലിയിലേയ്ക്ക് കയറ്റുമതി ചെയ്തേക്കാം. എന്നാൽ ഇറ്റലിയിൽനിന്ന് ഇന്ത്യയിലേയ്ക്ക് ഒന്നും ഇറക്കുമതി ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂർണമായും ഇന്ത്യയിൽ നിർമിച്ച വന്ദേഭാരത് എക്സ്പ്രസിനെ രാഹുൽ ഗാന്ധി പരിഹസിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിയൂഷ് ഗോയലിന്റെ വിമർശം. മേക്ക് ഇൻ ഇന്ത്യ പദ്ധതി സംബന്ധിച്ച് ഗൗരവതരമായ പുനഃപ്പരിശോധന വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പദ്ധതി പരാജയമടഞ്ഞതായാണ് ജനങ്ങളിൽ കൂടുതൽ പേരും മനസ്സിലാക്കുന്നത്. ശരിയായ രീതിയിൽ എങ്ങനെ പദ്ധതി നടപ്പിലാക്കാം എന്നതിനെക്കുറിച്ച് കോൺഗ്രസ് വിശദമായി പരിശോധിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കന്നി ഓട്ടത്തിൽത്തന്നെ വന്ദേ ഭാരത് എക്സ്പ്രസിനെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഫെബ്രുവരി 15-നാണ് സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ്ഓഫ് ചെയ്തത്. രണ്ടാം ദിനം തീവണ്ടി വഴിയിൽ കുടുങ്ങിയിരുന്നു. ട്രാക്കിലേക്ക് കയറിയ പശുവിനെ ഇടിച്ചതിനെ തുടർന്ന് ട്രെയിനിന്റെ ബ്രേക്ക് ജാമാവുകയും ചക്രങ്ങൾ തെന്നിമാറുകയും ചെയ്തു. ഇതോടൊപ്പം നാലുകോച്ചുകളിലെ വൈദ്യുതി നിലയ്ക്കുകയും ചെയ്തിരുന്നു. ആദ്യ ദിവസങ്ങളിൽ നിരവധി സ്ഥലങ്ങളിൽവെച്ച് തീവണ്ടിക്കുനേരെ കല്ലേറും ഉണ്ടായിരുന്നു. Content Highlights:Piyush Goyal Slams Rahul Gandhi, Vande Bharat Express, Imports from Italy
from mathrubhumi.latestnews.rssfeed https://ift.tt/2C4t437
via
IFTTT
No comments:
Post a Comment