ഛണ്ഡീഗഢ്: ജമ്മുകശ്മീരിലെ ബുദ്ഗാമിൽ ഹെലികോപ്റ്റർ തകർന്ന് മരിച്ച വ്യോമസേനാ പൈലറ്റും സ്ക്വാഡ്രൺ ലീഡറുമായ സിദ്ധാർത്ഥ് വശിഷ്ടിന് പൂർണ്ണ സൈനിക ബഹുമതികളോടെ യാത്രാമൊഴി. ഭാര്യയും സഹപ്രവർത്തകയുമായ സ്ക്വാഡ്രൺ ലീഡർ ആരതി സിങ് ഭർത്താവിന്റെ മൃതദേഹത്തിന് മുന്നിൽ പതർച്ചയില്ലാതെ നിലയുറപ്പിച്ചത് ശ്രദ്ധേയമായി. കരച്ചിൽ അടക്കി നിർത്തി സധൈര്യം സിദ്ധാർത്ഥ് വശിഷ്ടിന്റെ ഭൗതിക ശരീരത്തിന് മുന്നിൽ നിൽക്കുന്ന ആരതി സിങിന്റെ ചിത്രത്തിന് വൻ പ്രചാരമാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്നത്. ആരതി സിങിനൊപ്പം സൈനിക ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു. പ്രളയകാലത്ത് കേരളത്തിലെത്തിയ വ്യോമസേനയുടെ രക്ഷാപ്രവർത്തന സംഘത്തിൽ സിദ്ധാർത്ഥും ഉണ്ടായിരുന്നു. ഈ സേവനത്തിന് കഴിഞ്ഞ മാസം അദ്ദേഹത്തിന് അംഗീകാരവും ലഭിച്ചിരുന്നു. പുൽവാമ ഭീകരക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷം രൂക്ഷമാകുന്നതിനിടയിലാണ് ബുദ്ഗാമിൽ ഹെലികോപ്റ്റർ തകർന്ന് സിദ്ധാർത്ഥടക്കം ആറ് വ്യോമസേന ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടത്. 31-കാരനായ സിദ്ധാർത്ഥ് തന്റെ കുടുംബത്തിലെ സൈന്യത്തിലെത്തുവന്ന നാലാം തലമുറ അംഗമാണ്. 2010-ലാണ് അദ്ദേഹം വ്യോമസേനയിൽ ചേരുന്നത്. Content Highlights:Wife Of Chopper Pilot Killed In Budgam Crash Stands Strong At Cremation
from mathrubhumi.latestnews.rssfeed https://ift.tt/2XxzIYZ
via
IFTTT
No comments:
Post a Comment