പാക് പൈലറ്റിനെ ഇന്ത്യന്‍ പൈലറ്റെന്ന് തെറ്റിദ്ധരിച്ച് പാക് ജനക്കൂട്ടം തല്ലിക്കൊന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 2, 2019

പാക് പൈലറ്റിനെ ഇന്ത്യന്‍ പൈലറ്റെന്ന് തെറ്റിദ്ധരിച്ച് പാക് ജനക്കൂട്ടം തല്ലിക്കൊന്നു

ന്യൂഡൽഹി: അഭിനന്ദൻ തൊടുത്തുവിട്ട മിസൈലേറ്റ പാക് ജെറ്റ്വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട വൈമാനികനെ ജനക്കൂട്ടം തല്ലിക്കൊന്നു. വിമാനത്തിൽ നിന്ന് ഇജക്ട് ചെയ്ത് രക്ഷപ്പെട്ട് പാകിസ്താൻ മണ്ണിലെത്തിയ പാക് വൈമാനികനെ സ്വന്തം നാട്ടുകാർ ഇന്ത്യക്കാരനെന്ന് തെറ്റിദ്ധരിച്ച് തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പാകിസ്താൻ വൈമാനികൻ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ച് വാർത്താ ഏജൻസി യുഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്. മിഗ് 21 ബൈസൺ ഫ്ളൈറ്റ് തകർന്ന് പാക്സ്താനിലെത്തപ്പെട്ട അഭിനന്ദൻ വർത്തമൻ പിറന്ന മണ്ണിൽ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലും ആഘോഷത്തിലും രാജ്യം നിൽക്കുമ്പോഴാണ് ഈ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നത് അഭിനന്ദൻ പറത്തിയ മിഗിൽ നിന്ന് തൊടുത്ത മിസൈൽ ഏറ്റാണ് പാകിസ്താന്റെ എഫ് 16 വിമാനം തകർന്നു വീണത്. എഫ് 16 ൽ നിന്ന് പാക് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് പാകിസ്താൻ മണ്ണിൽ ഇറങ്ങിയിരുന്നു. എന്നാൽ ഇന്ത്യൻ പൈലറ്റാണെന്ന് കരുതി പാക് പൈലറ്റിനെ നാട്ടുകാർ തല്ലിക്കൊന്നു എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിനെ ഉദ്ധരിച്ച് യുഎൻഐ റിപ്പോർട്ട് ചെയ്തത്. ചില നേരങ്ങളിൽ യാഥാർഥ്യം കെട്ടുകഥയേക്കാൾ വിചിത്രമാണെന്ന് പറഞ്ഞു കൊണ്ട് ലണ്ടനിൽ നിന്നുള്ള അഭിഭാഷകൻ ഖാലിദ് ഉമർ ആണ് വൈമാനികന്റെ മരണത്തെ കുറിച്ചുള്ള പോസ്റ്റിട്ടത്. അദ്ദേഹത്തിന്റെ പോസ്റ്റ് പ്രകാരം പാകിസ്താൻ വ്യോമസേന വൈമാനികൻ ഷഹ്സാസ് ആണ് കൊല്ലപ്പെട്ടത്. പാകിസ്താൻ വ്യോമസേനയിലെ നമ്പർ 19 സ്ക്വാഡ്രണിലെ വൈമാനികനാണ് ഷഹ്സാസ്. ഇന്ത്യൻ വ്യോമസേന മിഗ് 21ൽ നിന്ന് തൊടുത്തുവിട്ട മിസൈലേറ്റാണ് ഷഹസാസ് പറത്തിയ എഫ് 16 തകർന്നത്. ഇജക്ട് ചെയ്ത് പാരച്യൂട്ടിൽ രക്ഷപ്പെട്ട പാക്പൈലറ്റ് പാക്അധീന ജമ്മുകശ്മീരിലാണ് പരിക്കുകളോടെ ചെന്നെത്തിയത്. എന്നാൽ ഇന്ത്യൻ വൈമാനികനെന്ന് കരുതി ആൾക്കൂട്ടം ഇദ്ദേഹത്തെ പൊതിരെ തല്ലുകയായിരുന്നു.പിന്നീട് പാകിസ്താൻ പൈലറ്റാണെന്ന് മനസ്സിലാക്കിയ ഉടനെ ആശുപത്രിയിൽ ഇദ്ദേഹത്തെപ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നാണ് ഖാലിദ് ഉമർ ഫെയ്സ്ബുക്കിൽ കുറിച്ചത്. രണ്ട് ഇന്ത്യൻ ജെറ്റുകൾ വെടിവെച്ചിട്ടെന്നും രണ്ട് ഇന്ത്യൻ പൈലറ്റുകളെ പിടികൂടിയെന്നും പാകിസ്താൻ സൈന്യത്തിന്റെ വക്താവ് മേജർ ജനറൽ ആസിഫ് ഖഫൂർ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ച അതേ ദിനമാണ് ഷഹസാസിനെ പാകിസ്താൻആൾക്കൂട്ടം തല്ലിക്കൊല്ലുന്നത്. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ചില പ്രസ്താവനകളിൽ ഇന്ത്യൻ പൈലറ്റുമാർ എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. കൊല്ലപ്പെട്ട പാകിസ്താൻ വൈമാനികന്റെ പിതാവും മുൻ എയർ മാർഷലാണ്. അഭിനന്ദന്റെ പിതാവ് മുൻ എയർമാർഷൽ സിങ്കക്കുട്ടി വർത്തമാനെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ ഇതിനോടകം പുറത്തു വന്നിരുന്നു. content highlights:FB Post claim F 16 Pakistani pilot was killed by Pakistani mob


from mathrubhumi.latestnews.rssfeed https://ift.tt/2TmbJwK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages