ന്യൂഡൽഹി: ശത്രുഘ്നൻ സിൻഹ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിനെ പിന്തുണച്ച് മകളും ബോളിവുഡ് നടിയുമായ സൊനാക്ഷി സിൻഹ. അദ്ദേഹം ഇക്കാര്യം നേരത്തെ ചെയ്യേണ്ടിയിരുന്നതാണെന്നും അർഹിച്ച ബഹുമാനം അദ്ദേഹത്തിന് ബിജെപിയിൽ നിന്ന് ലഭിച്ചിരുന്നില്ലെന്നും സൊനാക്ഷി സിൻഹ പറഞ്ഞു. ജയപ്രകാശ് നാരായൺ, അടൽ ബിഹാരി വാജ്പേയി, എൽകെ അദ്വാനി എന്നിവരുടെ കാലത്ത് പാർട്ടി അംഗമെന്ന നിലയിൽ തന്റെ പിതാവിന് വളരെയധികം ബഹുമാനം ലഭിച്ചിരുന്നു. എന്നാൽ അവരുടെ കൂട്ടത്തിലുള്ള ആർക്കുംതന്നെ ഇപ്പോൾ അർഹിക്കുന്ന ആദരവ് പാർട്ടിക്കുള്ളിൽ നിന്ന് ലഭിക്കുന്നില്ല എന്നാണ് താൻ കരുതുന്നതെന്നും സൊനാക്ഷി സിൻഹ പറഞ്ഞു. നിങ്ങൾക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിൽ സംതൃപ്തി ഇല്ലെങ്കിൽ അവിടെനിന്ന് മാറിനിൽക്കുന്നതിൽ ലജ്ജ തോന്നേണ്ട കാര്യമില്ലെന്ന് സോനാക്ഷി സിൻഹ പറഞ്ഞു. അതാണ് തന്റെ പിതാവ് ചെയ്തതെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ വ്യാഴ്ചയാണ് ശത്രുഘ്നൻ സിൻഹ ദീർഘനാളത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നത്. ഏപ്രിൽ ആറിന് ഔദ്യോഗികമായി ശത്രുഘ്നൻ സിൻഹ കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടടെയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും കടുത്ത വിമർശകനായ ശത്രുഘ്നൻ സിൻഹ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലും മുമ്പ് പങ്കെടുത്തിരുന്നു. ശത്രുഘ്നൻ സിൻഹയുടെ വിമർശനങ്ങളോട് പ്രതികരിക്കാതിരുന്ന ബിജെപി ഇത്തവണ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയും പകരം പാട്ന സാഹിബ് മണ്ഡലത്തിൽ രവിശങ്കർ പ്രസാദിനെ സ്ഥാനാർഥിയാക്കുകയും ചെയ്തിരുന്നു. Content Highlights:He hadn't been getting the respect he deserved, Sonakshi Sinha Supports Shatrughans Quit
from mathrubhumi.latestnews.rssfeed https://ift.tt/2YCszHa
via
IFTTT
No comments:
Post a Comment