നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 30, 2019

നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ല

ന്യൂഡൽഹി: ഏപ്രിൽ-ജൂൺ പാദത്തിൽ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റംവരുത്തിയില്ല. മുൻപാദത്തിലെ സർക്കാർ ബോണ്ടുകളിൽനിന്നുള്ള ആദായം കണക്കിലെടുത്താണ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്കരിക്കുന്നത്. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, പിപിഎഫ്, സുകന്യ സമൃദ്ധി തുടങ്ങിയ പദ്ധതികളുടെ പലിശ നിരക്ക് പഴയതുതന്നെ തുടരും. 2019 ജനുവരി-മാർച്ച് പാദത്തിൽ ഒരുവർഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 10 ബേസിസ് പോയന്റ് പലിശ ഉയർത്തിയിരുന്നു. മറ്റ് പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റംവരുത്തിയിരുന്നില്ല. 2018 ഒക്ടോബർ-ഡിസംബർ പാദത്തിലാണ് ഇതിനുമുമ്പ് പിപിഎഫ്. എൻഎസ് സി ഉൾപ്പടെയുള്ള നിക്ഷേപ പദ്ധതികൾക്ക് .40 ശതമാനംവരെ പലിശ ഉയർത്തിയത്. ആ നിരക്ക് തന്നെ ഇപ്പോഴും തുടരും. ഇത് പ്രകാരം സുകന്യ സമൃദ്ധിയുടെ നിരക്ക് 8.1 ശതമാനത്തിൽനിന്ന് 8.5ശതമാനമായും പിപിഎഫിന്റേത് 7.6ശതമാനത്തിൽനിന്ന് എട്ടുശതമാനമായും അഞ്ച് വർഷകാലാവധിയുള്ള നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന്റെ പലിശ 7.6ശതമാനത്തിൽനിന്ന് എട്ടുശതമാനമായും വർധിപ്പിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2TIXfTD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages