'അടിയൊഴുക്കുകള്‍ അനുകൂലം, ത്രികോണ മത്സരത്തില്‍ എല്ലാ വിഭാഗങ്ങളുടെയും വോട്ട് പ്രതീക്ഷിക്കുന്നു' - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 30, 2019

'അടിയൊഴുക്കുകള്‍ അനുകൂലം, ത്രികോണ മത്സരത്തില്‍ എല്ലാ വിഭാഗങ്ങളുടെയും വോട്ട് പ്രതീക്ഷിക്കുന്നു'

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ മുൻ എം.പി. കൂടിയായ പി.സി.തോമസിനെ മത്സരിപ്പിക്കാൻ എൻ.ഡി.എയുടേത് പെട്ടെന്നുണ്ടായ തീരുമാനമല്ല. കേരള കോൺഗ്രസ് സ്ഥാപക നേതാവ് പി.ടി. ചാക്കോയുടെ മകൻ എന്ന പരിഗണനയും വ്യക്തിബന്ധങ്ങളും പി.സി.തോമസിനു ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി. പ്രതീക്ഷ. കർഷകരുടെ കോട്ടയത്തിന് കരുത്തായ് പി.സി. തോമസ് എന്ന് അടിവരയിട്ട് വിജയം ഉറപ്പിച്ച് കടന്നുവരികയായിരുന്നു അദ്ദേഹം. അനേകം പദ്ധതികളിലൂടെ എല്ലാവർക്കും ക്ഷേമം ഉറപ്പാക്കാനായത് എൻ.ഡി.എയുടെ വിജയസാധ്യത വർധിപ്പിക്കുന്നൂവെന്ന് പി.സി. തോമസ് പറയുന്നു. വിശ്വാസസംരക്ഷണത്തിലെ വീഴ്ച ഉൾപ്പെടെ വിവിധ അവസ്ഥകൾ വ്യക്തമായി പ്രതിഫലിക്കുന്നതാവും തിരഞ്ഞെടുപ്പെന്ന് കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലും അദ്ദേഹം വ്യക്തമാക്കുന്നു. വിശ്വാസ സംരക്ഷണം ചർച്ചയാകുമോ ? വിശ്വാസ സംരക്ഷണം ചർച്ച ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്. ഹൃദയത്തിന്റെ ആഴങ്ങളിൽ പറ്റിച്ചേർന്നുനിൽക്കുന്നതാണ് വിശ്വാസം. ശബരിമല കേസിൽ വിധി നടപ്പാക്കണമെന്ന് സർക്കാരിനോട് പറഞ്ഞിട്ടില്ല. എന്നാൽ അമിതാവേശം കാണിച്ച് നടപ്പാക്കാൻ ശ്രമിച്ചപ്പോൾ വിശ്വാസികൾ ചെറുത്തു. ഇത് തിരഞ്ഞെടുപ്പിൽ വ്യക്തമായി പ്രതിഫലിക്കും. കോൺഗ്രസിനും ഇടതിനുമായി എന്നും ചാഞ്ഞുനിന്നിട്ടുള്ള കോട്ടയത്ത് എൻ.ഡി.എ.യ്ക്ക് നേട്ടമുണ്ടാക്കാൻ കഴിയുമോ ? നിലവിലെ രാഷ്ടീയ സാഹചര്യങ്ങൾ കോട്ടയത്ത് എൻ.ഡി.എ.യ്ക്ക് അനുകൂലമാണ്. രാജ്യത്തിന് നേരെ ഉയരുന്ന വെല്ലുവിളികൾ നേരിടാൻ ശക്തമായ ഭരണകൂടം അനിവാര്യമാണെന്ന ബോധംകൂടി വരികയാണ്. അതിന് മോഡി സർക്കാരിന്റെ തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. മോഡി സർക്കാരിന്റെ ആനുകൂല്യങ്ങൾ ഏതെങ്കിലും തരത്തിൽ ലഭിക്കാത്തവർ ഇല്ല. ആയുഷ്മാൻ ഭാരത്, കിസാൻ സമ്മാൻ നിധി തുടങ്ങിയ അനേകം പദ്ധതികളിലൂടെ എല്ലാവർക്കും ക്ഷേമം ഉറപ്പാക്കാനായതും എൻ.ഡി.എ.യുടെ വിജയസാധ്യത വർധിപ്പിക്കുന്നു. ത്രികോണ മത്സരത്തിന്റെ ഒരുഅടിയൊഴുക്കുണ്ട് കോട്ടയത്ത് ? അടിയൊഴുക്കുകൾ എനിക്ക് അനുകൂലമാണ്. ത്രികോണ മത്സരത്തിൽ എല്ലാ വിഭാഗങ്ങളിൽനിന്നുള്ള വോട്ടും പ്രതീക്ഷിക്കുന്നു. വ്യക്തിബന്ധങ്ങളും പ്രയോജനപ്പെടും. റബ്ബറിന്റെ നാടായ കോട്ടയം വിലത്തകർച്ചയിൽ തളർന്നിട്ടില്ലേ ? റബ്ബറിനെ കാർഷികവിളയായി പ്രഖ്യാപിച്ചത് നല്ലൊരു ചുവടുവെയ്പാണ്. പാർലമെന്റ് അംഗമായാൽ പുറത്തുനിന്നുള്ള ഇടപെടലിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്ന് ഉറപ്പുണ്ട്. മുമ്പ് പാർലമെന്റ് അംഗമായിരുന്ന സമയത്തും ഞാൻ ആ രീതിയിൽ മുന്നിട്ട് പ്രവർത്തിച്ചിട്ടുണ്ട്. Content Highlights:P C Thomas, lok sabha election 2019


from mathrubhumi.latestnews.rssfeed https://ift.tt/2K4O8gH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages