രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം: എത്രയുംവേഗം തീരുമാനമെടുക്കണം, നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 30, 2019

രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം: എത്രയുംവേഗം തീരുമാനമെടുക്കണം, നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ്

മലപ്പുറം: വയനാട് ലോക്സഭ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ എന്നത്സംബന്ധിച്ച് എത്രയും വേഗം തീരുമാനമെടുക്കണമെന്ന് മുസ്ലീം ലീഗ്. ഇക്കാര്യം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചെന്നും എത്രയും പെട്ടെന്ന് തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് ചേർന്ന മുസ്ലീംലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ വേഗം തീരുമാനം വേണം. പ്രചാരണത്തിൽ യുഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുന്ന സമയമാണിത്. വയനാട്ടിലെ സ്ഥാനാർഥിത്വം വൈകുന്നത് മറ്റുമണ്ഡലങ്ങളിലെ പ്രചാരണത്തെയും ബാധിക്കുന്നു.അതിനാൽ തീരുമാനം വൈകരുത്. സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോകരുതെന്ന വികാരം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചു. പക്ഷേ, തീരുമാനം കോൺഗ്രസാണ് എടുക്കേണ്ടത്- കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ മുസ്ലീം ലീഗ് സ്വാഗതം ചെയ്യുന്നതായും ആ നിലപാടിൽ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എന്നാൽ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് നീണ്ടുപോകരുതെന്നും കോൺഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കളുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട്ടിലെ സ്ഥാനാർഥിത്വം വൈകുന്നതിൽ അതൃപ്തി വ്യക്തമാക്കി മുസ്ലീം ലീഗ് വയനാട് ജില്ലാ കമ്മിറ്റി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിഷയം ചർച്ചചെയ്യാൻ മുസ്ലീംലീഗ് അടിയന്തരനേതൃയോഗം ചേർന്നത്. ശനിയാഴ്ച രാവിലെ പാണക്കാട് ചേർന്ന യോഗത്തിൽ മുസ്ലീം ലീഗ് ദേശീയ-സംസ്ഥാന നേതാക്കൾ പങ്കെടുത്തു. Content Highlights:rahul gandhis candidature in wayanad loksabha constituency, muslim league wants final decision


from mathrubhumi.latestnews.rssfeed https://ift.tt/2Udz6Je
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages