കുരുക്കായി വീണ്ടും ഇംഗ്ലീഷ് വാക്ക്‌ : വിവാദ ട്വീറ്റിന് വിശദീകരണവും ട്രോളുമായി ശശി തരൂര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 30, 2019

കുരുക്കായി വീണ്ടും ഇംഗ്ലീഷ് വാക്ക്‌ : വിവാദ ട്വീറ്റിന് വിശദീകരണവും ട്രോളുമായി ശശി തരൂര്‍

തിരുവനന്തപുരം: വിവാദ ട്വീറ്റിന് വിശദീകരണം നൽകിയും വിമർശിച്ചവരെ ട്രോളിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെ മാർക്കറ്റ്സന്ദർശിച്ച ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതാണ് വിവാദമായത്. ഓക്കാനം തോന്നും, സസ്യാഹാരിയായ എം.പി ആയിരുന്നിട്ടും മത്സ്യമാർക്കറ്റിൽ ഒരുപാട് ആവേശം കണ്ടു എന്നാണ് ശശി തരൂരിന്റെ ട്വീറ്റ് അർഥമാക്കിയതെന്ന് അദ്ദേഹത്തിന്റെ എതിരാളികൾ ആരോപിച്ചിരുന്നു. തുടർന്ന് ശശി തരൂരിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. താൻ അർഥമാക്കിയത് അതല്ല എന്നതിന് വാക്കിന്റെ മറ്റൊരു അർഥവും ചേർത്ത് വിശദീകരണവുമായാണ് തരൂർ എത്തിയത്. മലയാളി ഇടത് നേതാക്കൾക്ക് തന്റെ ഇംഗ്ലീഷ് മനസിലാകാത്തതാണ് പ്രശ്നമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. squeamishly എന്ന വാക്കിന് സത്യസന്ധതയുള്ള, ശുണ്ഠിയുള്ള എന്നീ വാക്കുകളാണ് തരൂർ ചൂണ്ടിക്കാണിക്കുന്നത്.ഓളം ഡിഷ്ണറിയുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് തരൂരിന്റെ ട്വീറ്റ്. വിവാദമാക്കിയവരെ ട്രോളാൻഓർഡർ ഡെലിവേഡ് എന്ന വാക്കിന് കൽപ്പന പ്രസവിച്ചു എന്ന് ഗൂളിളിൽ അർത്ഥം കാണിക്കുന്നതിന്റെ മറ്റൊരു സ്ക്രീൻ ഷോട്ടും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2YAB1H9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages