റിട്ട. അധ്യാപികയുടെ മരണം: ചോര തുടച്ച തോർത്ത് നിർണായക തെളിവാകും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 2, 2019

റിട്ട. അധ്യാപികയുടെ മരണം: ചോര തുടച്ച തോർത്ത് നിർണായക തെളിവാകും

പാഞ്ഞാൾ:റിട്ട. അധ്യാപികയായ ശോഭനയുടെ കൊലപാതകത്തിൽ നിർണായക തെളിവാകുക മൃതദേഹം കിടന്നിരുന്ന മുറിയിൽനിന്നു കണ്ടെത്തിയ നിലവിളക്കും തോർത്തും. മരണകാരണം തലയുടെ നെറുകയിലെ ആഴത്തിലുള്ള മുറിവാണെന്നാണ് പ്രാഥമിക ദേഹപരിശോധനാ വിവരം. ശോഭനയുടെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊലപാതകശേഷം മൊബൈൽ ഫോൺ നശിപ്പിച്ചതായി പോലീസ് കരുതുന്നു. വിറങ്ങലിച്ച് പാഞ്ഞാൾ ഗ്രാമം വ്യാഴാഴ്ച രാത്രിയോടെയാണ് മരണവിവരം നാട്ടുകാർ അറിയുന്നത്. പാഞ്ഞാൾ ഗവ. ഹൈസ്കൂളിലെ പ്രൈമറി അധ്യാപികയായിരുന്ന ശോഭന 2011-ലാണ് വിരമിച്ചത്. പുതുക്കാട് ചെങ്ങാലൂർ ആണ് ഇവരുടെ ജന്മസ്ഥലം. വിവാഹശേഷം ഇരുപത് വർഷത്തിലധികമായി പാഞ്ഞാളിൽത്തന്നെയാണ് താമസം. എട്ടുവർഷം മുൻപാണ് ഭർത്താവ് ശ്രീധരൻ മരിച്ചത്. ഇവർക്ക് മക്കളില്ല. കഴിഞ്ഞ തിങ്കളാഴ്ച ശോഭന സഹോദരന്റെ കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. രണ്ടുദിവസം മുൻപ് ഇവരുടെ വീടിനു മുൻപിൽ അപരിചിതനായ ഒരാളുടെ ബൈക്ക് നിന്നിരുന്നതായി പ്രദേശവാസികളിൽ ചിലർ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. റിട്ട. അധ്യാപികയുടെ മരണം കൊലപാതകം സ്ത്രീകൾ ധരിക്കുന്ന ജാക്കറ്റ് വീടിന്റെ മുൻവശത്തുനിന്ന് പോലീസിന് ലഭിച്ചിരുന്നു. ഇത് വിരലടയാളവിദഗ്ധർ പരിശോധിക്കുകയും ചെയ്തു. വീടിന്റെ പുറകുവശം അടച്ചിട്ട നിലയിലായിരുന്നു. കൊല നടത്തിയ ശേഷം മുൻവശത്തുകൂടി പുറത്തിറങ്ങിയെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹം കിടന്നിരുന്ന മുറിയല്ല സാധാരണ ഇവർ ഉപയോഗിക്കാറുള്ളതെന്നും ബന്ധുക്കൾ ചെറുതുരുത്തി പോലീസിനോട് പറഞ്ഞു. Content Highlights:retired teacher sobhana murder case crucialevidence against murderer, blood stains


from mathrubhumi.latestnews.rssfeed https://ift.tt/2XxCe1m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages