തിരുവനന്തപുരം: സ്ഥിരമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ ആലോചിക്കുന്നു. പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശുപാർശ പരിഗണിച്ചാണിത്. സാമ്പത്തികവശം ഉൾപ്പെടെ പരിശോധിച്ചേ അന്തിമ തീരുമാനത്തിലെത്തൂ. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച യോഗം ചേരും. പ്രകൃതിക്ഷോഭങ്ങളുടെ സമയത്തും മറ്റും അടിയന്തര സഹായമെത്തിക്കുന്നതിനും മാവോവാദി നിരീക്ഷണങ്ങൾക്കുമായി സർക്കാർ ഹെലികോപ്റ്റർ വാങ്ങുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യണമെന്നാണ് ശുപാർശ. മുമ്പ് വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തും ഇത്തരത്തിലുളള നീക്കമുണ്ടായിരുന്നു. അന്നത് സർക്കാർ തള്ളി. അടുത്തകാലത്ത് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് വീണ്ടും ആലോചന സജീവമായത്. തുടർന്ന് രണ്ട് കമ്പനികൾ പോലീസിനെ സമീപിച്ചു. വാടകകൂടുതലെന്നതിനാൽ ടെൻഡർ വിളിക്കണമെന്ന് ആഭ്യന്തരവകുപ്പ് നിലപാടെടുത്തു. തുടർന്നാണ് വാടക നിരക്ക്, മറ്റ് സാമ്പത്തിക കാര്യങ്ങൾ, വ്യവസ്ഥകൾ എന്നിവ തീരുമാനിക്കാൻ യോഗം വിളിച്ചത്. Content Highlights:state government will be hire helicopter
from mathrubhumi.latestnews.rssfeed https://ift.tt/2UHKR7E
via
IFTTT
No comments:
Post a Comment