അർണാബ് ഗോസ്വാമിയുടെ പേരിൽ കേസ്; ജൂൺ 20-ന് കണ്ണൂർ കോടതിയിൽ ഹാജരാകണം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 21, 2019

അർണാബ് ഗോസ്വാമിയുടെ പേരിൽ കേസ്; ജൂൺ 20-ന് കണ്ണൂർ കോടതിയിൽ ഹാജരാകണം

കണ്ണൂർ: പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനിച്ചുവെന്നാരോപിച്ച് നൽകിയ പരാതിയിൽ റിപ്പബ്ലിക്ക് ചാനലിലെ അവതാരകനായ അർണാബ് ഗോസ്വാമിയുടെ പേരിൽ കേസ്. അർണാബ് ജൂൺ 20-ന് കോടതിയിൽ ഹാജരാകണമെന്ന് കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഉത്തരവിട്ടു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളീയരെ സഹായിക്കാൻ യു.എ.ഇ. ഭരണകൂടം സഹായം വാഗ്ദാനം ചെയ്തത് സ്വീകരിക്കരുതെന്ന് കേന്ദ്രസർക്കാർ വിലക്കിയിരുന്നു. ഇതിനെതിരേ മലയാളികളിൽനിന്ന് ശക്തമായ പ്രതികരണമുയർന്നപ്പോഴാണ് 'ഇത്ര നാണംകെട്ടവരെ താൻ മുമ്പ് കണ്ടിട്ടി'ല്ലെന്ന് ചാനലിലൂടെ അർണാബ് പറഞ്ഞത്. ഇത് മലയാളികളെയാകെ അവഹേളിക്കുന്ന പരാമർശമാണെന്ന് കാണിച്ച് പീപ്പിൾസ് ലോ ഫൗണ്ടേഷൻ പ്രസിഡന്റ് പി. ശശിയാണ് കോടതിയെ സമീപിച്ചത്. ഫൗണ്ടേഷനുവേണ്ടി അഡ്വ. വി. ജയകൃഷ്ണൻ ഹാജരായി. Content Highlights:kannur court issued order against arnab goswami


from mathrubhumi.latestnews.rssfeed https://ift.tt/2ULEfW3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages