രാഹുല്‍ വയനാട്ടില്‍,പ്രിയങ്ക വാരാണസിയില്‍; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ മുറുകുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 30, 2019

രാഹുല്‍ വയനാട്ടില്‍,പ്രിയങ്ക വാരാണസിയില്‍; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ മുറുകുന്നു

ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയാകുമെന്ന സൂചനകൾ വീണ്ടും സജീവമാകുന്നു. കർണാടകത്തിലെ സാഹചര്യങ്ങൾ രാഹുൽ ഗാന്ധിയുടെ വിജയത്തിന് അനുകൂലമല്ല എന്ന വിലയിരുത്തൽ കോൺഗ്രസ് ഹൈക്കമാൻഡിൽ ഉയർന്നുവരുന്നുവെന്നാണ് സൂചനകൾ. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ ചർച്ചകൾ മുന്നോട്ടുപോകുകയാണ്. രാഹുൽ ഗാന്ധി വയനാട്ടിലും പ്രിയങ്ക ഗാന്ധിയെ വാരാണസിയിലും മത്സരിപ്പിച്ചുകൊണ്ടുള്ള തന്ത്രമാണ് ഹൈക്കമാൻഡിൽ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ അദ്ദേഹം സുരക്ഷിത മണ്ഡലം തേടിപ്പോയെന്ന് ബിജെപി പ്രചാരണം നടത്തും. ഇത് മറികടക്കാൻ പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കാമെന്നാണ് ഇപ്പോൾ ഉയരുന്ന ചർച്ചകൾ. കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നപ്പോൾ എന്തുകൊണ്ട് വാരാണസിയിൽ മത്സരിച്ചുകൂട എന്നാണ് പ്രിയങ്ക പ്രതികരിച്ചത്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അവർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രിയങ്ക ആണെന്ന് രാഹുൽ ഗാന്ധി പറയുകയും ചെയ്തതോടെയാണ് ചർച്ചകൾ ചൂടുപിടിച്ചത്. വാരാണസിയിൽ പ്രിയങ്ക ഗാന്ധിയെ മത്സര രംഗത്തിറക്കിയാൽ മോദിയെ മണ്ഡലത്തിൽ തളച്ചിടാനാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. ഇത് മറ്റ് സീറ്റുകളിലെ ബിജപിയുടെ സാധ്യതകളെ കുറയ്ക്കാൻ കോൺഗ്രസിനെ സഹായിക്കുമെന്നും കണക്കുകൂട്ടുന്നു. കർണാടകയിലെ രണ്ടുമണ്ഡലങ്ങളാണ് രാഹുൽ ഗാന്ധിക്കായി കണ്ടുവെച്ചിരുന്നത്. ഈ രണ്ടുമണ്ഡലങ്ങളിലെ ജയസാധ്യത സംബന്ധിച്ചും നേരിയ ആശങ്ക കോൺഗ്രസിനുണ്ട്. ഈയൊരു ഘട്ടത്തിലാണ് വയനാട് എന്ന സാധ്യതയിലേക്ക് വീണ്ടും ചർച്ചകൾ എത്തുന്നത്. അങ്ങനെയെങ്കിൽ ന്യൂനപക്ഷങ്ങൾ ഏറെയുള്ള മണ്ഡലമാണ് കോൺഗ്രസ് അധ്യക്ഷൻ വിജയിക്കാൻ വേണ്ടി തിരഞ്ഞെടുത്തത് എന്ന് ബിജെപി വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും. മറ്റൊന്ന് ബിജെപിയെ നേരിടാൻ സാധിക്കാതെ കോൺഗ്രസ് അധ്യക്ഷൻ ഒളിച്ചോടിയെന്ന പ്രചാരണവും അവർ നടത്തും. ഇതിനെ മറികടക്കാൻ വാരാണസിയിലെ പ്രിയങ്കയുടെ സ്ഥാനാർഥിത്വം കൊണ്ട് സാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നു. എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനം രണ്ടുദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. Content Highlights:Rahul May Contest in Wayanad, Priyanka in Varanasi; Discussions Continues in Congress


from mathrubhumi.latestnews.rssfeed https://ift.tt/2TJ89IQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages