കൊല്ലം: ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. മരിച്ച തുഷാരയുടെ ഭർത്താവ് ചന്തുലാലും ഇയാളുടെ മാതാവ് ഗീതാലാലും വീട്ടിൽ ആഭിചാരക്രിയകൾ നടത്തിയിരുന്നതായും തുഷാരയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും അയൽവാസികൾ പറഞ്ഞു. ഏറെ ദുരൂഹതകൾനിറഞ്ഞ സ്ഥലത്താണ് ചന്തുലാലും കുടുംബവും താമസിച്ചിരുന്നത്. വലിയ തകരഷീറ്റുകൾ ഉപയോഗിച്ച് പുരയിടം പൂർണമായും മറച്ചിരുന്നു. മന്ത്രവാദത്തിനും ആഭിചാരക്രിയകൾക്കുമായി ധാരാളംപേർ ഇവിടെയെത്തിയിരുന്നു. അയൽവാസികളെയോ ബന്ധുക്കളെയോ ഇവർ വീടിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. അതിനിടെ, വിവാഹം കഴിഞ്ഞ് ആറ് വർഷമായിട്ടും മൂന്നുതവണ മാത്രമാണ് തുഷാരയെ കാണാൻ അനുവദിച്ചതെന്ന് മാതാവ് വിജയലക്ഷ്മി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ മകളെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും കഴിഞ്ഞ ഒന്നര വർഷമായി മകളെ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. അറസ്റ്റിലായ ചന്തുലാലും ഗീതാലാലും തുഷാരയെ പലപ്പോഴും മർദിക്കുന്നത് കണ്ടിട്ടുണ്ടെന്നും പോലീസിൽ 27 തവണ പരാതി നൽകിയിരുന്നുവെന്നും അയൽക്കാർ പറഞ്ഞു. സ്ത്രീധനത്തെചൊല്ലി പട്ടിണിക്കിട്ട് അതിക്രൂരമായി പീഡിപ്പിച്ചതിനെ തുടർന്നാണ് തുഷാര(27) മരണപ്പെട്ടത്. മാർച്ച് 27-നായിരുന്നു സംഭവം. മാസങ്ങളായി വെറും പഞ്ചസാര വെള്ളവും കുതിർത്ത അരിയും മാത്രമാണ് തുഷാരയ്ക്ക് ഭക്ഷണമായി നൽകിയിരുന്നത്. മരണസമയത്ത് വെറും 20 കിലോ മാത്രമായിരുന്നു തുഷാരയുടെ ശരീരത്തിന്റെഭാരം. ഇതാണ് യുവതിയുടെ മരണത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ കാരണമായത്. സംഭവത്തിൽ തുഷാരയുടെ ഭർത്താവ് ചന്തുലാലിനെയും ഭർതൃമാതാവ് ഗീതാലാലിനെയും പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. Content Highlights: Woman Starved to death in oyur kollam, oyur woman death, thushara death kollam,
from mathrubhumi.latestnews.rssfeed https://ift.tt/2UjRy2K
via
IFTTT
No comments:
Post a Comment