സ്വകാര്യാശുപത്രികൾ വിമുക്തഭടന്മാർക്കുള്ള സൗജന്യ ചികിത്സ നിർത്തി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 2, 2019

സ്വകാര്യാശുപത്രികൾ വിമുക്തഭടന്മാർക്കുള്ള സൗജന്യ ചികിത്സ നിർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യാശുപത്രികൾ വിമുക്തഭടന്മാർക്കും കുടുംബാംഗങ്ങൾക്കും നൽകിയിരുന്ന സൗജന്യനിരക്കിലുള്ള ചികിത്സ ഭാഗികമായി നിർത്തി. അടിയന്തരസ്വഭാവമുള്ള ചികിത്സകൾ മാത്രം ഏറ്റെടുത്താൽ മതിയെന്നാണ് തീരുമാനം. ആറുമാസമായി പ്രതിരോധവകുപ്പ് പണം നല്കാത്തതിനാലാണിത്. കേരളത്തിലെ രണ്ടുമേഖലകളിലായി 80 കോടിയിലധികം രൂപ നൽകാനുണ്ടെന്നാണ് ഇ.സി.എച്ച്.എസ്. ചികിത്സാപട്ടികയിലുള്ള ആശുപത്രി അധികൃതർ പറയുന്നു. തിരുനൽവേലി മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളാണ് തിരുവനന്തപുരം മേഖലയിൽ വരുന്നത്. അവശേഷിക്കുന്നവ കൊച്ചി മേഖലാ കേന്ദ്രത്തിനു കീഴിലാണ്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിക്ക് മാത്രം 16 കോടിയുടെ കുടിശ്ശികയുണ്ടെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ പറഞ്ഞു. റീജണൽ ഡയറക്ടർക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇതോടെ സൈനിക ആശുപത്രികൾ മാത്രമായി രോഗികൾക്ക് ആശ്രയം. ഇവിടെ ലഭിക്കാത്ത ചികിത്സകൾക്കാണ് രോഗികൾ പുറത്തുള്ള സർക്കാർ-സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. ഓരോ ചികിത്സയ്ക്കും നിശ്ചിതതുകയാണ് പ്രതിരോധവകുപ്പ് നിശ്ചിയിച്ചിട്ടുള്ളത്. മെഡിക്കൽ ഉപകരണങ്ങൾക്കും കുറഞ്ഞനിരക്ക് നിശ്ചിയിച്ചിട്ടുണ്ട്. ആശുപത്രി ബില്ലുകൾ പ്രത്യേക ഏജൻസി പരിശോധിച്ചശേഷമാണ് പ്രതിരോധവകുപ്പ് പണം അനുവദിക്കുന്നത്. നവംബറിനുശേഷം പ്രതിരോധവകുപ്പ് തുക അനുവദിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ചികിത്സ നിർത്തിവയ്ക്കാൻ ഇ.സി.എച്ച്.എസ്. എം. പാനൽഡ് പ്രൈവറ്റ് ഹോസ്പിറ്റൽസ് ഫോറത്തിന്റെ തീരുമാനം. 2014-ൽ നിശ്ചയിച്ച ചികിത്സാനിരക്ക് ഉയർത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. ശ്രീചിത്രയ്ക്ക് കുടിശ്ശിക 20 ലക്ഷം വിമുക്തഭടന്മാർക്ക് ചികിത്സ നല്കിയവകയിൽ ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ടിന് പ്രതിരോധ വകുപ്പ് 20 ലക്ഷത്തോളം രൂപ നൽകാനുണ്ട്. കുടിശ്ശിക കാരണം സൗജന്യനിരക്കിലുള്ള ചികിത്സ തത്കാലം നിർത്തിവയ്ക്കാൻ പ്രതിരോധവകുപ്പ് ആവശ്യപ്പെട്ടിരുന്നു. തവണകളായി കുടിശ്ശികയുടെ ഒരുവിഹിതം നൽകിയെങ്കിലും ചികിത്സ പുനരാരംഭിച്ചിട്ടില്ല. Content highlights:private Hospitals stops free Medical Treatments for ex Soldiers


from mathrubhumi.latestnews.rssfeed https://ift.tt/2IKXygw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages