ഇന്ത്യയെയും പാകിസ്താനെയും ആണവരാജ്യങ്ങളായി അംഗീകരിച്ചിട്ടില്ല -ചൈന - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 2, 2019

ഇന്ത്യയെയും പാകിസ്താനെയും ആണവരാജ്യങ്ങളായി അംഗീകരിച്ചിട്ടില്ല -ചൈന

ബെയ്ജിങ്: ഇന്ത്യയെയും പാകിസ്താനെയും തങ്ങൾ ആണവരാജ്യങ്ങളായി അംഗീകരിച്ചിട്ടില്ലെന്ന് ചൈന. ഉത്തരകൊറിയയെയും ആണവശക്തിയായി അംഗീകരിക്കില്ലെന്നും ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും ചൈനീസ് വിദേശകാര്യവക്താവ് ലു കാങ് പറഞ്ഞു. ഇന്ത്യയെയും പാകിസ്താനെയുംപോലെ ഉത്തരകൊറിയയെയും ആണവശക്തിയായി അംഗീകരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആണവവിതരണസംഘടനയിലേക്കുള്ള (എൻ.എസ്.ജി.) ഇന്ത്യയുടെ പ്രവേശനത്തിന് ചൈനയാണ് തടസ്സംനിൽക്കുന്നത്. ആണവനിർവ്യാപനക്കരാറിൽ ഇന്ത്യ ഒപ്പുവെച്ചിട്ടില്ലെന്നാണ് ചൈന ഇതിനെതിരേ ഉയർത്തുന്ന വാദം. ഇന്ത്യയ്ക്ക് എൻ.എസ്.ജി.യിൽ അംഗത്വം നൽകിയാൽ 48 അംഗ സംഘടനയിലേക്ക് പാകിസ്താനെയും പരിഗണിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു. content highlights: Never Recognised India, Pakistan As Nuclear Countries Says China


from mathrubhumi.latestnews.rssfeed https://ift.tt/2HaSxvp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages