ന്യൂഡൽഹി: ഉപഗ്രഹവേധ മിസൈൽ വിക്ഷേപണവിജയം അറിയിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം പെരുമാറ്റച്ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പുകമ്മിഷൻ. ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച അഞ്ചംഗ ഉദ്യോഗസ്ഥസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ വെള്ളിയാഴ്ച രാത്രി തീരുമാനം പ്രഖ്യാപിച്ചത്.അധികാരത്തിലുള്ള പാർട്ടിക്ക് ബാധകമായ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി ലംഘിച്ചിട്ടില്ലെന്ന് അഞ്ചംഗസമിതി വിലയിരുത്തി. ഔദ്യോഗിക വാർത്താമാധ്യമങ്ങളുടെ ദുരുപയോഗം എന്ന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ വകുപ്പിൽ ഇത് ഉൾപ്പെടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.ബഹിരാകാശത്തുവെച്ച് ഉപഗ്രഹത്തെ തകർത്ത, മിഷൻ ശക്തി എന്നുപേരിട്ട ഉപഗ്രഹവേധ മിസൈൽ ബുധനാഴ്ചയാണ് വിജയകരമായി പരീക്ഷിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2U69ler
via
IFTTT
No comments:
Post a Comment