ലോകം മുഴുവൻ മോദി കെട്ടിപ്പിടിച്ച് നടന്നു; സ്വന്തം ജനങ്ങളെ ഒഴികെ- പ്രിയങ്ക - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 30, 2019

ലോകം മുഴുവൻ മോദി കെട്ടിപ്പിടിച്ച് നടന്നു; സ്വന്തം ജനങ്ങളെ ഒഴികെ- പ്രിയങ്ക

അയോധ്യ: ലോകം മുഴുവൻ ചുറ്റിനടന്ന് ആളുകളെ കെട്ടിപ്പിടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ നാട്ടിലെ ജനങ്ങളെ കണ്ടില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഞ്ച് വർഷത്തെ പ്രചാരണക്കസർത്തുകൾക്കിടെ മോദി തന്റെ മണ്ഡലമായ വാരാണസിയിലെ ഗ്രാമങ്ങൾ സന്ദർശിച്ചില്ല എന്നത് അദ്ഭുതപ്പെടുത്തുന്നതാണെന്നും അയോധ്യയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ അവർ പറഞ്ഞു. “അമേരിക്ക, ജപ്പാൻ, ചൈന എന്നിങ്ങനെ എല്ലാ രാജ്യങ്ങളിലും മോദി കറങ്ങി ആളുകളെ കെട്ടിപ്പിടിച്ചു. വാരാണസിയിലെ ഗ്രാമീണരോട് മോദി അവിടെ വന്നിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. പ്രശസ്തിക്കായി മോദി നടത്തുന്ന പ്രചാരണത്തിനിടെ ഗ്രാമീണർക്കായി എന്തെങ്കിലും ചെയ്തിട്ടുണ്ടാവുമെന്ന് ഞാനും കരുതി. എന്നാൽ അതുണ്ടായില്ല. പണക്കാരുടെ കാവൽക്കാരാണ് ബി.ജെ.പി. കർഷവിരുദ്ധ, ജനവിരുദ്ധ സർക്കാരാണ് ബി.ജെ.പി.യുടേത്. വ്യവസായികളുടെ കടങ്ങൾ എഴുതിത്തള്ളിയപ്പോൾ കർഷകർ കടത്തിൽ മുങ്ങിത്താഴുകയാണ്. വൻഭൂരിപക്ഷത്തിൽ വന്ന സർക്കാർ ജനങ്ങളെ വഞ്ചിച്ചു. ജനാധിപത്യത്തിൽ ജനങ്ങളെ കേൾക്കണം. എന്നാൽ ജനങ്ങളിൽനിന്ന് സത്യം കേൾക്കാൻ ബി.ജെ.പി. നേതാക്കൾക്ക് പേടിയാണ്. അതുകൊണ്ടാണ് അവർ വരാത്തത്. അക്കൗണ്ടിൽ 15 ലക്ഷം, രണ്ട് കോടി തൊഴിലവസരം തുടങ്ങിയ പൊള്ളയായ വാഗ്ദാനമാണ് അവർ നൽകിയത്. “ജനാധിപത്യത്തിൽ ഏറ്റവും ശക്തമായ ആയുധം വോട്ടാണെന്നും അത് വിവേചനത്തോടെ ഉപയോഗിക്കണമെന്നും പ്രിയങ്ക പറഞ്ഞു. അമേഠിയിലെയും റായ്ബറേലിയിലെയും സന്ദർശനത്തിന് ശേഷമാണ് പ്രിയങ്ക അയോധ്യയിലെത്തിയത്. വാരാണസിയിൽ വരുമോ...? ഉത്തർപ്രദേശിലെ വാരാണസിയിൽ നരേന്ദ്രമോദിക്കെതിരേ കോൺഗ്രസ് സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി വരുമോ?. ഇങ്ങനെയൊരു താരപ്പോരിനെപ്പറ്റി അഭ്യൂഹം കനക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെ ഒരു പരാമർശമാണ് അതിന് വഴിയൊരുക്കിയത്. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രവർത്തകർ പ്രിയങ്ക മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. മത്സരിക്കുന്നെങ്കിൽ എന്തുകൊണ്ട് വാരാണസിയായിക്കൂടാ എന്നാണ് പ്രിയങ്ക തിരിച്ചു ചോദിച്ചത്. ഇതാണ് ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന് പ്രിയങ്ക കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ പാർട്ടി സംഘടനാ സംവിധാനത്തിൽ പ്രവർത്തിക്കാനാണ് വ്യക്തിപരമായ താത്പര്യം എന്നും കുറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അവർ പറഞ്ഞു. content highlights:"PM Tours World, No Time To Visit Villages In Varanasi": Priyanka Gandhi


from mathrubhumi.latestnews.rssfeed https://ift.tt/2OBkZbw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages