ന്യൂസീലന്‍ഡിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 25, 2019

ന്യൂസീലന്‍ഡിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: ന്യൂസീലൻഡിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി അൻസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പുലർച്ചെ 3.30-ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. രാവിലെ ഒമ്പത് മണിക്ക് കൊടുങ്ങല്ലൂർ കമ്മ്യൂണിറ്റി ഹാളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം കബറടക്കും. മാർച്ച് 15 വെള്ളിയാഴ്ചയാണ് ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ മുസ്ലീം പള്ളികളിൽ ഭീകരാക്രമണമുണ്ടായത്. വെടിവെപ്പിൽ ഇന്ത്യക്കാർ ഉൾപ്പെടെ അമ്പതോളം പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്ന് പിറ്റേദിവസമാണ് കൊടുങ്ങല്ലൂർ സ്വദേശിനിയും വെടിവെപ്പിൽ കൊല്ലപ്പെട്ടെന്ന വിവരം ലഭിച്ചത്. ഭർത്താവിനൊപ്പം ന്യൂസീലൻഡിൽ കഴിഞ്ഞിരുന്ന അൻസി ലിൻകോൺ സർവകലാശാലയിൽ അഗ്രിബിസിനസ് വിദ്യാർഥിയായിരുന്നു. സംഭവദിവസം പള്ളിയിലെത്തിയ അൻസി ആക്രമണം കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വെടിയേറ്റ് വീഴുകയായിരുന്നു. ഇതേസമയം പള്ളിയുടെ മറ്റൊരുഭാഗത്ത് പ്രാർഥനയിലായിരുന്ന അൻസിയുടെ ഭർത്താവ് അബ്ദുൾനാസർ അത്ഭുതകരമായി രക്ഷപ്പെട്ടു. അൻസിയുടെ ഭർത്താവ് അബ്ദുൾനാസർ ന്യൂസീലൻഡിൽ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. രണ്ടുവർഷം മുമ്പാണ് ഇവർ വിവാഹിതരായത്. പരേതനായ കരിപ്പാക്കുളം അലിബാവയുടെയും റസിയയുടെയും മകളാണ് അൻസി. സഹോദരൻ ആസിഫ്. Content Highlights:Body of Keralite woman killed in NZ mosque attack brought home on Monday


from mathrubhumi.latestnews.rssfeed https://ift.tt/2OlKVYg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages