ലണ്ടൻ: അടുത്ത സാമ്പത്തിക വർഷത്തെ ഇന്ത്യൻ ജി.ഡി.പി. (മൊത്ത ആഭ്യന്തര ഉത്പാദനം) കുറയും.ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഫിച്ച് റേറ്റിങ്സാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2019-20 സാമ്പത്തിക വർഷത്തിൽ വളർച്ചാ നിരക്ക് മുൻപ് പ്രവചിച്ചതിനെക്കാൾ കുറവായിരിക്കുമെന്നാണ് ഫിച്ച് പറയുന്നത്. ജി.ഡി.പി.യിൽ ഏഴ് ശതമാനം വളർച്ച പ്രതീക്ഷിച്ചെങ്കിലും 6.8 ശതമാനം വളർച്ച മാത്രമേ ഉണ്ടാകൂവെന്ന് ഏജൻസി ചൂണ്ടിക്കാട്ടി. തൊട്ടടുത്ത വർഷം 7.1 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ 7.2 ശതമാനം ഉയർച്ചയാണ് പ്രതീക്ഷിക്കുന്നത്.വായ്പ പലിശനിരക്കുകളിൽ ആർ.ബി.ഐ. മാറ്റം വരുത്തിയതാണ് നിരക്കു കുറയാൻ കാരണം. 2019 ഫെബ്രുവരിയിൽ വായ്പ പലിശനിരക്ക് ആർ.ബി.ഐ. 0.25 ബേസിക്സ് പോയിന്റ് കുറച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2us97Py
via
IFTTT
No comments:
Post a Comment