കല്പറ്റ: വയനാട് ചീയമ്പത്ത് വനപാലകരെ ആക്രമിച്ച കടുവ കെണിയിൽ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് അക്രമകാരിയായ കടുവ കുടുങ്ങിയത്. കഴിഞ്ഞദിവസം വനപാലകർക്ക് നേരെയുണ്ടായ കടുവയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. വനംവകുപ്പിലെ താത്കാലിക ഫോറസ്റ്റ് വാച്ചർമാരായ ഷാജൻ, രാജേഷ്, സുരേഷ്, ജയൻ, ബാലൻ എന്നിവർക്കാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂടിനടുത്ത് നിരീക്ഷണം നടത്തുന്നതിനിടെയാണ് കടുവ വനപാലകർക്ക് നേരേ ചാടിവീണത്. ഷാജനു നേരെ കടുവ ചാടിവീണതോടെ മറ്റുള്ളവർ ഭയന്നോടുകയായിരുന്നു. ഇതിനിടെ നിലത്തുവീണാണ് ബാക്കിയുള്ളവർക്ക് പരിക്കേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാജനെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Content Highlights:forest department caught tiger from pulpally wayanad
from mathrubhumi.latestnews.rssfeed https://ift.tt/2TZq9DV
via
IFTTT
No comments:
Post a Comment