ഹൈദരാബാദ്: വലതു വംശീയ ഭീകരൻ തോക്കെടുത്ത് വെടിയുതിർക്കുമ്പോൾ ഫർഹാജ് അഹ്സൻ എന്ന ഇന്ത്യക്കാരൻന്യൂസീലൻഡിലെക്രൈസ്റ്റ് ചർച്ച് പള്ളിയിൽ പ്രാർഥനക്കായി എത്തിയിരുന്നു. എന്നാൽ ഫർഹാജ് മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന് വീട്ടുകാർക്ക് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. തന്റെ മകനെ കണ്ടെത്തിത്തരണമെന്ന് അദ്ദേഹത്തിന്റെ പിതാവായ മുഹമ്മദ് സയിദുദ്ദീൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. "വെള്ളിയാഴ്ചത്തെ പ്രാർഥനയ്ക്കായാണ് മകൻ പള്ളിയിൽ പോയത്.എന്നാൽ അവൻ ഇതുവരെയും തിരികെ എത്തിയിട്ടില്ല. ഏതാണ്ട് 17 ഓളം പേരെ കാണാതായിട്ടുണ്ട്. കാണാതായവരെ എവിടെയാണെന്ന് കണ്ടെത്തിത്തരണമെന്ന് ഞാൻ സർക്കാരിനോട് ആഭ്യർഥിക്കുകയാണ്,"എഎൻഐയോട് അദ്ദേഹം പറഞ്ഞു. ഹൈദരാബാദുകാരനായ അഹമ്മദ് ജഹാംഗീർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ സഹോദരൻ കുർദിഷ് ജഹാംഗീർ സഹോദരനെ ശുശ്രൂഷിക്കാനായി വിസ വേഗം ശരിയാക്കിത്തരാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരായ ഏഴ് പേരെയും ഇന്ത്യൻ വംശജരായ രണ്ട് പേരെയും കാണാതായിട്ടുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടുണ്ട്.ന്യൂസീലൻഡ്ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കോഹ്ലിയാണ് കാണാതായവരെ സ്ഥിരീകരിച്ചത്. content highlights:Find My Son, Father Of Indian man Missing After New Zealand Shooting
from mathrubhumi.latestnews.rssfeed https://ift.tt/2W59ziB
via
IFTTT
No comments:
Post a Comment