നോയിഡ: ഭാര്യയുടെ നഗ്നചിത്രങ്ങളും ഫോൺനമ്പറും അശ്ലീല വെബ്സൈറ്റുകളിൽ പോസ്റ്റ് ചെയ്തതിന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലെ സ്വകാര്യസ്ഥാപനത്തിൽ അസോസിയേറ്റ് റിക്രൂട്ട്മെന്റ് കൺസൾട്ടന്റായി ജോലിചെയ്യുന്ന 38കാരനെയാണ് നോയിഡ സെക്ടർ 20 പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ഇയാളിൽനിന്ന് മൊബൈൽ ഫോണുകളും സിംകാർഡുകളും പിടിച്ചെടുത്തു. നവംബർ 13 ചൊവ്വാഴ്ചയാണ് പ്രതിയുടെ ഭാര്യ പോലീസിൽ പരാതി നൽകിയത്. തന്റെ ഫോണിലേക്ക് നിരന്തരമായി അശ്ലീലചിത്രങ്ങളും വീഡിയോകളും അയക്കുന്നുണ്ടെന്നും, തന്റെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഭർത്താവ് ഒളിവിൽ പോയി. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കഴിഞ്ഞദിവസം ഇയാൾ വീട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതോടെ പോലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു. പ്രതിയിൽനിന്ന് രണ്ട് സിംകാർഡുകളും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഇതിൽ ഒരു ഫോണും സിംകാർഡുമാണ് അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചത്. 2011ൽ പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും കഴിഞ്ഞ പത്തുമാസമായി ഒരുമിച്ചല്ല താമസമെന്നും ഇതിനിടെയാണ് പ്രതി അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. Content Highlights:man arrested for wifes obscene photos and phone number on porn websites.
from mathrubhumi.latestnews.rssfeed https://ift.tt/2FvSLOg
via
IFTTT
No comments:
Post a Comment