മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നാളെ; വിധിയെഴുതുന്നത് 117 മണ്ഡലങ്ങൾ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നാളെ; വിധിയെഴുതുന്നത് 117 മണ്ഡലങ്ങൾ

ന്യൂഡൽഹി: കേരളത്തിലെ 20 സീറ്റടക്കം 117 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. 13 സംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശത്തുമാണ് മൂന്നാംഘട്ടത്തിൽ തിരഞ്ഞെടുപ്പ്. കേരളത്തിനുപുറമെ ഗുജറാത്തിലും (26) ഗോവയിലും (2) മുഴുവൻ സീറ്റിലും മൂന്നാംഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കും. കർണാടക, മഹാരാഷ്ട്ര (14 വീതം), ഉത്തർപ്രദേശ് (10), ഛത്തീസ്ഗഢ് (7), ഒഡിഷ (6), ബിഹാർ, ബംഗാൾ (5), അസം (4), ജമ്മുകശ്മീർ, ത്രിപുര, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദർ നഗർഹവേലി, ദാമൻ ആൻഡ് ദിയു (1) എന്നിങ്ങനെയാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന മറ്റുമണ്ഡലങ്ങൾ. ഇവിടങ്ങളിൽ പരസ്യപ്രചാരണം ഞായറാഴ്ച അവസാനിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ, ബി.ജെ.പി. എം.പി. വരുൺഗാന്ധി, സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് എന്നിവരാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടുന്നവരിൽ പ്രമുഖർ. അഞ്ചാംഘട്ട വോട്ടെടുപ്പിനുള്ള നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനതീയതി തിങ്കളാഴ്ചയാണ്. ആറാം ഘട്ടത്തിലേക്കുള്ള നാമനിർദേശ പത്രിക ചൊവ്വാഴ്ചവരെ സമർപ്പിക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന ഉത്തർപ്രദേശിലെ വാരാണസി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തിങ്കളാഴ്ച പുറപ്പെടുവിക്കും. content highlights:loksabha election third phase polling


from mathrubhumi.latestnews.rssfeed http://bit.ly/2ULMGVb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages