ഐ ഫോണ്‍ 7ന്റെ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 2, 2019

ഐ ഫോണ്‍ 7ന്റെ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങി

ന്യൂഡൽഹി: ഐ ഫോൺ 7ന്റെ ഉത്പാദനം ആപ്പിൾ ഇന്ത്യയിൽ ആരംഭിച്ചു. ഐ ഫോൺ എസ്ഇ, ഐ ഫോൺ 6എസ് എന്നീ ഫോണുകളും ഇതോടൊപ്പം ഇന്ത്യയിലെ പ്ലാന്റിൽ നിർമിക്കും. ഇന്ത്യയിലെ പ്രാദേശിക ഉപഭോക്താക്കൾക്കായി ബെംഗളുരുവിൽ ഉത്പാദനം തുടങ്ങിയതായി ആപ്പിൾ വ്യക്തമാക്കി. ആപ്പിളിന്റെ തയ് വാനിലെ നിർമാണ കരാറുള്ള വിസ്റ്റോൺ ആണ് ബെംഗളുരുവിൽ ഐ ഫോൺ നിർമിക്കുന്നത്. മാർച്ച് തുടക്കം മുതൽ നിർമാണം ആരംഭിച്ചതായി കമ്പനി അധികൃതർ പറഞ്ഞു. ഇന്ത്യയിൽ നിർമിക്കാൻ തുടങ്ങിയതോടെ ഐ ഫോൺ 7ന്റെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി ചെയ്യുമ്പോഴുള്ള നികുതി ബാധകമാല്ലാതാകുന്നതും സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ-പദ്ധതി പ്രകാരമാകുമ്പോഴുള്ള ആനുകൂല്യങ്ങളും ഉത്പന്നത്തിന്റെ വില കുറയാൻ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. iPhone 7 now being made in India


from mathrubhumi.latestnews.rssfeed https://ift.tt/2I2yQpM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages