മോദി അനുകൂല പ്രസ്താവന: രാജസ്ഥാന്‍ ഗവര്‍ണര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തല്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 2, 2019

മോദി അനുകൂല പ്രസ്താവന: രാജസ്ഥാന്‍ ഗവര്‍ണര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തല്‍

ന്യൂഡൽഹി: രാജസ്ഥാൻ ഗവർണർ കല്യാൺ സിങ്ങിന്റെ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെലംഘനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി. നരേന്ദ്ര മോദിയെ വീണ്ടും തിരഞ്ഞെടുക്കണമെന്ന പ്രസ്താവനയാണ് ചട്ടലംഘനമായത്. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തെഴുതുമെന്നും റിപ്പോർട്ടുണ്ട്. മാർച്ച്23ന് അലിഗഡിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോദിക്ക് അനുകൂലമായി പ്രസ്താവന നടത്തിയത്. ഞങ്ങളെല്ലാം ബിജെപി പ്രവർത്തകരാണ്. മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നുംമോദി വിജയിക്കേണ്ടത് രാജ്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തർപ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനോട് റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് പരിശോധിക്കുകയും കല്യാൺ സിങ്ങിന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. മുൻപ് ഹിമാചൽ പ്രദേശ് ഗവർണറായിരുന്ന ഗുൽഷർ അഹമ്മദും പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവമുണ്ടായിരുന്നു. മധ്യപ്രദേശിൽ മത്സരിച്ച ഗുൽഷറിന്റെ മകൻ സയീദ് അഹമ്മദിനുവേണ്ടി പ്രസ്താവനയിറക്കിയിരുന്നു. ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്ന് ഗുൽഷർ മുഹമ്മദ് ഗവർണർ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. Content Highlights:Narendra Modi, Rajasthan Governor Kalyan Singh, Model Code of Conduct, Lok Sabha Election 2019


from mathrubhumi.latestnews.rssfeed https://ift.tt/2HSW1Us
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages