ആലത്തൂർ: തനിക്കെതിരെ മോശം പരാമർശം നൽകിയ സി.പി.എം നേതാവ്് എ.വിജയരാഘവനെതിരെ പരാതി നൽകുമെന്ന് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്. തനിക്കും അച്ഛനും അമ്മയും കുടുംബവുമുണ്ടെന്ന് ഓർക്കണം. നവോത്ഥാനം സംസാരിക്കുന്ന സർക്കാരിൽ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. സ്ത്രീ സുരക്ഷയയെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രിയും നവോത്ഥാനത്തിന്റെ പേരിൽ വനിതാ മതിലൊക്കെ നടത്തിയ സർക്കാരുമാണ് ഉള്ളത്. അവരാണ് ദളിത് വിഭാഗത്തിൽപ്പെട്ട ഒരു പെൺകുട്ടിക്കെതിരെ ഇത്തരമൊരു പരാമർശം നടത്തിയത്. ഇത് വളരെ ഖേദകരമാണ്- രമ്യ പറഞ്ഞു. താനൊരു ജനപ്രതിനിധിയാണെന്നും തന്റെ ജീവിത പശ്ചാത്തലമെന്താണന്ന് എല്ലാവർക്കും അറിയാവുന്ന സാഹചര്യമാണ്. സിപിഎം നേതാക്കൾക്ക് തന്റെ നാട്ടിലുള്ള ഇടതുപക്ഷത്തിന്റെ ആളുകളോട് ഇതൊക്കെ ചോദിക്കാമായിരുന്നു. ഇത് പറയുന്ന സമയത്ത് ഞാനൊരു സ്ഥാനാർഥിയാണ് സ്ത്രീയാണ് എന്നൊക്കെ കരുതണമായിരുന്നു. ഇവിടെ ആശയ പോരാട്ടമാണ് നടക്കുന്നത്. വ്യക്തിപരമായ പോരാട്ടമല്ല. ഉത്തരവാദിത്തപ്പെട്ട മുന്നണിയുടെ നേതാവ് ഇങ്ങനെ പറഞ്ഞതിൽ ഖേദമുണ്ട്. യു.ഡി.എഫ് നേതാക്കളുമായി ആലോചിച്ച് പരാതി നൽകും. ഇനി ഒരാൾക്കെതിരെ ഇത്തരം പരാമർശമുണ്ടാകരുത്. പട്ടികജാതി കുടുംബങ്ങളിൽ നിന്ന് ഒരുപാട് സ്ത്രീകൾ പൊതുരംഗത്തേക്ക്വരാനുണ്ട്. അതു കൊണ്ട് സ്ത്രീകൾക്കെതിരെ ഇത്തരമൊരു പരാമർശം ഒരിക്കലും ഉണ്ടാകരുത്. രമ്യ വ്യക്തമാക്കി. content highlights:ramya haridas, a vijayaraghavan, alathoor,udf, ldf
from mathrubhumi.latestnews.rssfeed https://ift.tt/2FQ73HO
via
IFTTT
No comments:
Post a Comment