രമ്യാ ഹരിദാസ് പത്രിക സമര്‍പ്പിച്ചു; ആകെയുള്ളത് അരപ്പവന്‍ സ്വര്‍ണം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 2, 2019

രമ്യാ ഹരിദാസ് പത്രിക സമര്‍പ്പിച്ചു; ആകെയുള്ളത് അരപ്പവന്‍ സ്വര്‍ണം

പാലക്കാട്: ആലത്തൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രമ്യാ ഹരിദാസ് നാമനിർദേശപത്രിക സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11.30ഓടെ മുഖ്യവരണാധികാരി കളക്ടർ ഡി. ബാലമുരളിയുടെ മുമ്പാകെയാണ് രമ്യ പത്രിക സമർപ്പിച്ചത്. നാല് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. രമ്യയുടെ അമ്മ രാധയും എത്തിയിരുന്നെങ്കിലും കളക്ടറുടെ ചേംബറിനുള്ളിലേക്ക് പ്രവേശിച്ചില്ല. എം.എൽ.എ.മാരായ അനിൽ അക്കരെ, ഷാഫി പറമ്പിൽ, മുൻ എം.പി. വി.എസ്. വിജയരാഘവൻ, മുൻ മന്ത്രി വി.സി. കബീർ, യു.ഡി.എഫ്. ചെയർമാൻ എ. രാമസ്വാമി, മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ. അച്യുതൻ, കെ.എ. ചന്ദ്രൻ, പി.എ. മാധവൻ, എൻ.കെ. സുധീർ തുടങ്ങിയവരും സ്ഥാനാർഥിക്കൊപ്പം എത്തിയിരുന്നു. രമ്യ ഹരിദാസിന്റെ കൈവശമുള്ളത് അരപ്പവൻ സ്വർണവും രണ്ട് ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുകളിലായി 12,816 രൂപയും. നാമനിർദേശപത്രികയ്ക്കൊപ്പം സ്ഥാനാർഥി തിങ്കളാഴ്ച സമർപ്പിച്ച സ്വത്ത് പട്ടികയിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. അമ്മ രാധയുടെ പക്കൽ 40,000 രൂപയുടെയും സഹോദരൻ റിജിലിന്റേതായി 90,000 രൂപയുടെയും സ്വർണമുണ്ട്. 10 ലക്ഷംരൂപ മൂല്യമുള്ള വീട് അച്ഛൻ ഹരിദാസിന്റെ പേരിലുള്ളതാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ ശമ്പളവും അലവൻസും ഉൾപ്പടെ 1,75,200 രൂപയാണ് വാർഷികവരുമാനം. അമ്മയ്ക്ക് എൽ.ഐ.സി. ഏജന്റെന്ന നിലയിൽ 12,000 രൂപ വരുമാനമുണ്ടെന്നും പത്രികയിൽ പറയുന്നു. content highlights:ramya haridas, alathur udf candidate


from mathrubhumi.latestnews.rssfeed https://ift.tt/2TO5KwH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages