നഗരങ്ങള്‍ സ്മാര്‍ട്ട് ആക്കാന്‍ മേയര്‍മാരെ നേരിട്ടുള്ള വോട്ടെടുപ്പിലൂടെ കണ്ടെത്തും- രാഹുല്‍ ഗാന്ധി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 2, 2019

നഗരങ്ങള്‍ സ്മാര്‍ട്ട് ആക്കാന്‍ മേയര്‍മാരെ നേരിട്ടുള്ള വോട്ടെടുപ്പിലൂടെ കണ്ടെത്തും- രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ രാജ്യത്തെ നഗരങ്ങൾ സ്മാർട്ട് ആക്കുന്നതിന് മേയർമാരെ നേരിട്ടുള്ള വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുമെന്ന് രാഹുൽ ഗാന്ധി. മികച്ച നേതാക്കൾക്കു മാത്രമേ സ്മാർട്ട് സിറ്റികൾ നിർമിക്കാൻ സാധിക്കൂ എന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കാൻ ഇരിക്കെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. നമ്മുടെ നഗരങ്ങളിലെ ജീവിതനിലവാരം ഉയർത്തുന്നതിന് മികച്ച ഭരണകർത്താക്കളെ കണ്ടെത്തേണ്ടതുണ്ട്. അഞ്ചുവർഷ കാലാവധിയിൽ തിരഞ്ഞെടുക്കുന്ന മേയർമാരും ഭരണസമിതികളും ഉണ്ടാകേണ്ടത് ആവശ്യമാണ്. ഭരണസംവിധാത്തിൽ ഓരോ മേഖലയിലും പ്രാവീണ്യമുള്ളവരും വിദഗ്ധരും ഉൾപ്പെടുന്ന സംഘങ്ങളായിരിക്കണം ഉണ്ടാവേണ്ടതെന്നും രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ പറയുന്നു. രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് 72,000 രൂപയുടെ വരുമാന പദ്ധതി നേരത്തെ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, അധികാരത്തിലേറിയാൽ 10 മാസത്തിനകം 22 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. Today, there are 22 Lakh job vacancies in Government. We will have these vacancies filled by 31st March, 2020. Devolution of funds from the Center to each State Govt for healthcare, education etc. will be linked to these vacant positions being filled. — Rahul Gandhi (@RahulGandhi) March 31, 2019 Content Highlights: Rahul Gandhi, Direct Election Of Mayors To Build Smart Cities, Lok Sabha Election 2019


from mathrubhumi.latestnews.rssfeed https://ift.tt/2uFNs6T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages