രമ്യ ഹരിദാസിനെതിരെയുള്ള പരാമർശം: ഇടതുമുന്നണിക്ക് അതൃപ്തി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 2, 2019

രമ്യ ഹരിദാസിനെതിരെയുള്ള പരാമർശം: ഇടതുമുന്നണിക്ക് അതൃപ്തി

തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥിരമ്യാ ഹരിദാസിനെതിരെയുള്ള എ വിജയരാഘവന്റെ പ്രസ്താവന അനവസരത്തിലുള്ളതും യുഡിഎഫിന് മേൽക്കൈ ഉണ്ടാക്കി കൊടുത്തതെന്നും എൽഡിഎഫിൽ രൂക്ഷ വിമർശനം. രമ്യക്കെതിരെ വിജയരാഘവന്റെ വിവാദ പ്രസ്താവന എൽഡിഎഫിൽ അതൃപ്തി ഉണ്ടാക്കിയിരിക്കുകയാണെന്നാണ് സൂചന. ആലത്തൂരിൽ ഇടതുപക്ഷത്തിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. എന്നാൽ രമ്യ ഹരിദാസിന്റെ സ്ഥാനാർഥിത്വം മണ്ഡത്തിൽ എൽഡിഎഫിന് പരാജയഭീതി ഉണ്ടാക്കുന്നുവെന്ന രീതിയിലാണ് ആലത്തൂരിൽ രമ്യക്കെതിരെ നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ. പാട്ടുപാടി വോട്ട് തേടുന്നു എന്നതടക്കം രമ്യക്കെതിരെയുള്ള വിമർശനങ്ങൾ മണ്ഡലത്തിൽ രമ്യയുടെ വരവോടെ യുഡിഎഫ് പ്രവർത്തകർക്കുണ്ടായ ആവേശത്തോടുള്ള അസഹിഷ്ണുതയാണെന്ന് വിലയിരുത്തപ്പെടുന്നു. വനിതാമതിൽ അടക്കമുള്ള നവോത്ഥാന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഈ അവസരത്തിൽ ഒരു വനിതാ സ്ഥാനാർഥിക്കെതിരെ അപമാനകരമായ പ്രസ്താവന നടത്തുന്നത് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്നാണ് സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ അഭിപ്രായം. വ്യക്തിപരമായി രമ്യയെ ആക്ഷേപിക്കുന്നത് മുന്നണിയുടെ രാഷ്ട്രീയസ്വഭാവത്തിന് ചേരുന്നതല്ല എന്നാണ് നേതാക്കളുടെ അഭിപ്രായം. Content Highlights: A Vijayaraghavans statement against Remya Haridas


from mathrubhumi.latestnews.rssfeed https://ift.tt/2uHchz4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages