സ്വന്തം പേരില്‍ വ്യാജ കത്ത് പ്രചരിക്കുന്നു; പരാതിയുമായി മുരളീ മനോഹര്‍ ജോഷി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 16, 2019

സ്വന്തം പേരില്‍ വ്യാജ കത്ത് പ്രചരിക്കുന്നു; പരാതിയുമായി മുരളീ മനോഹര്‍ ജോഷി

ന്യൂഡൽഹി: സ്വന്തംപേരിലുള്ള വ്യാജ കത്ത് പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി മുതിർന്ന ബി.ജെ.പി നേതാവ് മുരളീ മനോഹർ ജോഷി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി നേതൃത്വത്തെ വിമർശിക്കുന്ന കത്താണ് മുരളീ മനോഹർ ജോഷിയുടേതെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് അദ്ദേഹം പരാതി നൽകിയിരിക്കുന്നത്. മുരളി മനോഹർ ജോഷി മറ്റൊരു മുതിർന്ന നേതാവ് എൽ.കെ അദ്വാനിക്ക് എഴുതിയതെന്ന പേരിലാണ് കത്ത് പ്രചരിക്കുന്നത്. താൻ ഇങ്ങനെ ഒരു കത്തെഴുതിയിട്ടില്ലെന്ന് വ്യക്തമാക്കിയ ജോഷി ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആകെ 120 സീറ്റുകളും അദ്യഘട്ട വോട്ടെടുപ്പ് നടന്ന 91 മണ്ഡലങ്ങളിൽ 810 സീറ്റുകളും മാത്രമെ ലഭിക്കുയെന്നുമാണ് കത്തിൽ പറയുന്നത്. മറ്റ് പാർട്ടികൾ സീറ്റ് തരാമെന്ന് പറഞ്ഞിരുന്നെങ്കിലും താന് പോകാൻ തയ്യാറായില്ലെന്നുമാണ് കത്തിൽ പറയുന്നു. Murali Manohar Joshi writes to LK Advani showing his anger against Modi/Shah.... pic.twitter.com/1E96Km2y3s — Kanwal Chadha (@KanwalChadha) April 13, 2019 മാധ്യമങ്ങളിലെ എന്റെ സുഹൃത്തുക്കളാണ് തന്റെ പേരിൽ ഇത്തരത്തിലൊരു കത്ത് പ്രചരിക്കുന്ന വിവരം എന്നെ അറിയിച്ചത്. തുടർന്ന് ഞാൻ ആ കത്ത് വായിച്ചു. ഇത്തരത്തിലൊരു കത്ത് ഞാൻ എഴുതിയിട്ടില്ല. ഇത്തരത്തിലൊരു കത്ത് പ്രചരിപ്പിച്ചത് ആരാണെന്ന വിവരം ഉടൻ പുറത്തുവരണം- ജോഷി വ്യക്തമാക്കി. പാർട്ടിയുടെ സ്ഥാപക നേതാക്കന്മാരായ അദ്വാനിക്കും ജോഷിക്കും പാർട്ടി ഇത്തവണ സീറ്റ് നൽകിയിരുന്നില്ല. ഇതിൽ ഇരുവർക്കും പ്രതിഷേധമുണ്ടെന്ന രീതിയിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ബി.ജെ.പിയെ പരോക്ഷമായി വിമർശിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ അദ്വാനി നടത്തിയിരുന്നു. content highlights: Murli Manohar Joshi seeks EC probe into circulation of fake letter


from mathrubhumi.latestnews.rssfeed http://bit.ly/2IA1u1J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages