വാഷിങ്ടൺ: തന്റെ അശ്ലീല സിനിമകളുടെ വൻ ശേഖരം മാതാപിതാക്കൾ നശിപ്പിച്ചുവെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് മകൻ. യു.എസ് സ്വദേശിയായ 40കാരനാണ് പരാതിക്കാരൻ. 29,000 ഡോളർ വിലവരുന്ന അശ്ലീല സിനിമാ ശേഖരം നശിപ്പിച്ചുവെന്നും നഷ്ടപരിഹാരമായി. 86,000 ഡോളർ വേണമെന്നുമാണ് കേസ്. മിഷിഗനിലെ ഫെഡറൽ കോടതിയിൽ ആണ് ഇയാൾ വിചിത്രമായ പരാതി സമർപ്പിച്ചത്. സംഭവം ഇങ്ങനെ വിവാഹിതനായ പരാതിക്കാരനും ഭാര്യയും തമ്മിൽ 2016ൽ വേർപിരിഞ്ഞു. ഇതോടെ ഇയാൾ മാതാപിതാക്കളോടൊപ്പമായി താമസം. ഒരു വർഷത്തിനുശേഷം ഇയാൾ പുതിയ വീട്ടിലേക്ക് താമസം മാറി. ഇതോടെ മകന്റെ സാധനങ്ങളെല്ലാം മാതാപിതാക്കൾ പുതിയ മേൽവിലാസത്തിലേക്ക് അയച്ചു നൽകി. 12 പെട്ടികളിലായി സൂക്ഷിച്ച സിനിമ ശേഖരം മാത്രം മാതാപിതാക്കൾ അയച്ചുനൽകിയ സാധനങ്ങളുടെ കൂട്ടത്തിൽ ഇല്ലായിരുന്നു. ഇതോടെ ഇയാൾ മാതാപിതാക്കളോട് തന്റെ 12 പെട്ടികളെ പറ്റി തിരക്കി. മകന്റെ നന്മയ്ക്ക് വേണ്ടി താൻ സിനിമാ ശേഖരം നശിപ്പിക്കുകയായിരുന്നുവെന്ന് പിതാവ് അറിയിച്ചു. ഇതോടെ പിതാവുമായി പിണങ്ങിയ മകൻ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ സിനിമാശേഖരമാണ് തന്റെ കൈവശം ഉണ്ടായിരുന്നതെന്നും അതിനാൽ തന്നെ മാതാപിതാക്കൾ നഷ്ടപരിഹാരം നൽകണമെന്നുമുള്ള നിലപാടിലാണ് മകൻ. Content Highlight: Man Sues Parents for Getting Rid of His Vast Porn Collection
from mathrubhumi.latestnews.rssfeed http://bit.ly/2UAH7J2
via
IFTTT
No comments:
Post a Comment