വോട്ടിനനുസരിച്ച് ഗ്രാമങ്ങളെ തരംതിരിക്കും; വീണ്ടും വിവാദ പ്രസ്താവനയുമായി മേനകാ ഗാന്ധി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 15, 2019

വോട്ടിനനുസരിച്ച് ഗ്രാമങ്ങളെ തരംതിരിക്കും; വീണ്ടും വിവാദ പ്രസ്താവനയുമായി മേനകാ ഗാന്ധി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീണ്ടും വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മേനകാ ഗാന്ധി. തനിക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണമനുസരിച്ച് ഗ്രാമങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ തരംതിരിച്ചാകും വികസന പ്രവർത്തനങ്ങൾ നടത്തുകയെന്ന് മേനകാ ഗാന്ധി മുന്നറിയിപ്പ് നൽകി. സുൽത്താൻപുരിലെ റാലിക്കിടെയായിരുന്നു മേനകയുടെ മുന്നറിയിപ്പ്. ബിജെപിക്ക് 80 ശതമാനം വോട്ട് കിട്ടുന്ന ഗ്രാമങ്ങളെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തും. 60 ശതമാനം പേർ ബിജെപിക്ക് വോട്ട് ചെയ്താൽ ബി കാറ്റഗറിയിൽ. 50 ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമങ്ങളെ സി എന്നും 30 ശതമാനവും അതിന് താഴെയുമുള്ള ഗ്രാമത്തെ ഡി എന്നും തരം തിരിച്ചാകും വികസനപ്രവർത്തനങ്ങളും മറ്റു മുൻഗണനകളും നൽകുക. താൻ മുമ്പ് മത്സരിച്ച പിലിഭിത്തിൽ ഈയൊരു സംവിധാനം മികച്ച രീതിയിൽ നടത്തിയിരുന്നെന്നും അവർ പറഞ്ഞു. നേരത്തെ മുസ്ലിംകൾക്ക് നേരെ മേനകാ ഗാന്ധി ഭീഷണിമുഴക്കിയത് വലിയ വിവാദമായിരുന്നു. എനിക്ക് മുസ്ലിംകൾ വോട്ട് ചെയ്തില്ലെങ്കിൽ ഞാൻ എംപിയായാൽ അവർക്ക് ഒരു സഹായവും നൽകില്ലെന്നായരുന്നു അവരുടെ പ്രസ്താവന. മകൻ വരുൺ ഗാന്ധി മത്സരിച്ചിരുന്ന സുൽത്താൻപുരിലാണ് ഇത്തവണ മേനകാ ഗാന്ധി മത്സരിക്കുന്നത്. മേനക മത്സരിച്ചിരുന്ന പിലിഭിത്തിൽ വരുണും മത്സരിക്കും. Content Highlights:Maneka Gandhi drops another bomb, says those who vote for me will get priority for work


from mathrubhumi.latestnews.rssfeed http://bit.ly/2Pa4Mu0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages