ലഖ്നൗ: തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ വീണ്ടും വിവാദത്തിലായി ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ മേനകാ ഗാന്ധി. ഓരോഗ്രാമത്തിൽനിന്നും ലഭിക്കുന്ന വോട്ട് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ അവയെ എ,ബി,സി,ഡി എന്നിങ്ങനെ തരംതിരിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലാകും വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയെന്നുമുള്ള പരാമർശമാണ് മേനകയെ പുലിവാലു പിടിപ്പിച്ചത്. മകൻ വരുൺ ഗാന്ധി ജനവിധി തേടുന്ന ഉത്തർപ്രദേശിലെ പിലിഭിത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയതായിരുന്നു മേനക. "ഞങ്ങൾക്ക് 80 ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമത്തിന് എ ഗ്രേഡ് നൽകും. അറുപത് ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമത്തിന് ബി ഗ്രേഡ്. അമ്പത് ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമത്തിന് സി ഗ്രേഡ്. അമ്പതുശതമാനത്തിൽ താഴെ വോട്ട് ലഭിക്കുന്ന ഗ്രാമത്തിന് ഡി ഗ്രേഡ്. വികസന പ്രവർത്തനങ്ങൾ ആദ്യം നടപ്പാക്കുന്നത് എ ഗ്രേഡ് ലഭിച്ച ഗ്രാമത്തിലാണ്. എ ഗ്രേഡ് ലഭിച്ച ഗ്രാമത്തിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ബി ഗ്രേഡ് ലഭിച്ച ഗ്രാമത്തിൽ പ്രവർത്തനങ്ങൾ നടത്തും. ബി ഗ്രേഡ് ലഭിച്ച ഗ്രാമത്തിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം സി ഗ്രേഡ് ലഭിച്ച ഗ്രാമത്തിലെ വികസന പ്രവർത്തനങ്ങൾ ആരംഭിക്കും. അതുകൊണ്ട് നിങ്ങളാണ് തീരുമാനിക്കേണ്ടത് എയിൽ വരണോ ബിയിൽ വരണോ അതോ സിയിൽ ഉൾപ്പെടണമോ എന്ന്. ഡിയിൽ ആരും പോകരുത്. കാരണം നല്ലതു ചെയ്യാനാണ് ഞങ്ങൾ എല്ലാവരും ഇവിടെ വന്നത്"- മേനക പറഞ്ഞു. സുൽത്താൻപുർ എം പിയായ വരുൺ ഗാന്ധി ഇത്തവണ പിലിഭിത്തിൽനിന്നാണ് ജനവിധി തേടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടമായ ഏ പ്രിൽ 23നാണ് പിലിഭിത്തിൽ തിരഞ്ഞെടുപ്പ്. content highlights:maneka gandhi lands in controversy after ABCD Grading of villages based on votes for BJP
from mathrubhumi.latestnews.rssfeed http://bit.ly/2IxllPm
via
IFTTT
No comments:
Post a Comment