ന്യൂഡൽഹി: ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു.സൽമാൻ സാക്കിർ (19)ആണ് മരിച്ചത്. ഡൽഹിയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. സൽമാൻ സുഹൃത്തുക്കളായ സൊഹൈൽ, അമിർ എന്നിവരോടൊപ്പം രാത്രി ഇന്ത്യാഗേറ്റ് സന്ദർശിക്കാൻ പോയി. തിരികെ വരുമ്പോൾ സൽമാനാണ് വാഹനം ഓടിച്ചിരുന്നത്. സൊഹൈൽ കൈവശമുണ്ടായിരുന്ന നാടൻ തോക്ക് സൽമാന് നേരെ ചൂണ്ടി ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിച്ചു. ഇതിനിടയിൽ തോക്കിൽ നിന്ന് വെടിയുതിർന്നു. സൽമാന്റെ കവിളിലാണ് വെടിയുണ്ട തറച്ചത്. പരിഭ്രാന്തരായ ഇരുവരും ബന്ധുവിന്റെ സഹായത്തോടെ സൽമാനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൽമാന്റെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് മൂവരും കടന്നു കളഞ്ഞു. ഇതോടെ ആശുപത്രി അധികൃതർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. രക്തക്കറ പുരണ്ട വസ്ത്രവും വാഹനവും മൂവരും ചേർന്ന് കഴുകി വൃത്തിയാക്കിയെന്നും പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അമീർ, സൊഹൈൽ, സൊഹൈലിന്റെ ബന്ധു എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ആയുധം കൈവശം വച്ചതിനും തെളിവ് നശിപ്പിച്ചതിനും ഉൾപ്പെടെയാണ് കേസെടുത്തത്. അബദ്ധത്തിൽ വെടിയുതിർത്തതാണോ മനപ്പൂർവ്വം ആണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. Content Highlight: Man shot dead in filming TikTok video
from mathrubhumi.latestnews.rssfeed http://bit.ly/2UiEmaz
via
IFTTT
No comments:
Post a Comment