കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ച കേസിൽ നടൻ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എത്രയും പെട്ടെന്ന് ഹാജരാകണമെന്നും കോടതി നിർദേശം നൽകി. ഒക്ടോബർ 12 ന് കൊല്ലം ചവറയിൽ ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നയിച്ച ശബരിമല സംരക്ഷണജാഥയ്ക്ക് നൽകിയ സ്വീകരണചടങ്ങിലാണ് കൊല്ലം തുളസി വിവാദപരാമർശം നടത്തിയത്. ശബരിമല യുവതീപ്രവേശനത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാനുള്ള പ്രസംഗമായാണ് കോടതി കൊല്ലം തുളസിയുടെ പ്രസംഗത്തെ നിരീക്ഷിച്ചത്. ഇതിനെ ഒരു രാഷ്ട്രീയ പ്രസംഗമായി മാത്രം കാണാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ്പ്രസംഗം നൽകുന്നതെന്നും കോടതി പറഞ്ഞു. കേരളത്തിലെ അമ്മമാർ ശബരിമലയിൽ പോകണമെന്നും അവിടെ ചില സ്ത്രീകൾ വരുമെന്നും അവരെ വലിച്ചു കീറി സുപ്രീംകോടതിയിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തിക്കണമെന്നും തുടങ്ങിയ പരാമർശങ്ങൾ കൊല്ലം തുളസി നടത്തിയിരുന്നു. പിന്നീട് ഈ പരാമർശത്തിൽ ഇദ്ദേഹം ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ കേസെടുത്തതിനെ തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. Content Highlights: High Court declines application for anticipatory bail of Actor Kollam Tulasi, Sabarimala, Sabarimala Women Entry Protests
from mathrubhumi.latestnews.rssfeed http://bit.ly/2D1gnqO
via
IFTTT
No comments:
Post a Comment