കേരളത്തിലെയും തമിഴ്നാട്ടിലെയും 26 ഇസ്‌ലാമിക പുരോഹിതർ നിരീക്ഷണത്തിൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

കേരളത്തിലെയും തമിഴ്നാട്ടിലെയും 26 ഇസ്‌ലാമിക പുരോഹിതർ നിരീക്ഷണത്തിൽ

ന്യൂഡൽഹി: കേരളത്തിലെയും തമിഴ്നാട്ടിലെയും 26 ഇസ്ലാമിക പുരോഹിതർ കേന്ദ്ര ഇന്റലിജൻസിന്റെ നിരീക്ഷണത്തിൽ. ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണമേർപ്പെടുത്തിയതെന്ന് ഉന്നത ഐ.ബി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. നിരീക്ഷണത്തിലുള്ളവർ ഒരു കേസിലും പ്രതികളല്ലെന്നും ഭീകരവാദപ്രവർത്തനവുമായി ബന്ധപ്പെട്ട് ഇതുവരെ ആരോപണവിധേയരല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്ഥിരമായി വർഗീയത പ്രോത്സാഹിപ്പിക്കുന്ന മതക്ളാസുകൾ എടുക്കുന്ന ഇവർ ജിഹാദി ലേഖനങ്ങൾ തയ്യാറാക്കുന്നതായും പ്രസംഗങ്ങളിലൂടെ മറ്റുമതങ്ങളെ മോശമായി ചിത്രീകരിക്കുന്നതായും ശരീഅത്ത് നിയമം യുവാക്കൾക്കിടയിൽ അടിച്ചേല്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഐ.എസ്. വേരുകൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട അന്വേഷണസംഘമാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും പുരോഹിതരുടെ പട്ടിക രഹസ്യാന്വേഷണ ഏജൻസിക്ക് കൈമാറിയത്. വിശുദ്ധയുദ്ധത്തെയും ജിഹാദിയെയും പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഇവർ പ്രവർത്തിക്കുന്നുവെന്നതാണ് കണ്ടെത്തൽ. അൽഖായ്ദ, ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ആഗോള ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നവരാണ് ഈ കൂട്ടരിൽ ചിലരെന്നും റിപ്പോർട്ടുണ്ട്. മതസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ കേരളത്തിലും തമിഴ്നാട്ടിലും പ്രവർത്തിക്കുന്നതെന്നും ഐ.ബി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശ്രീലങ്കയിലെ ആക്രമണത്തിനുപിന്നിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സഹ്രാൻ ബിൻ ഹാഷിം മൗലവി കേരളത്തിലെയും തമിഴ്നാട്ടിലെയും ചിലരുമായി ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്. സാക്കിർ നായിക്കുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി നടത്തിയ അന്വേഷണങ്ങളിലും പല മതപുരോഹിതരുടെ സ്വാധീനത്തെക്കുറിച്ച് വ്യക്തമായിരുന്നു. Content Highlights:Kerala and tamilnadu IslamicPriests under observation, IS Attack


from mathrubhumi.latestnews.rssfeed http://bit.ly/2HdhXrV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages