പാവപ്പെട്ടവരുടെ ജാതി ഏതാണോ, അതാണ് എന്റെയും ജാതി- പ്രധാനമന്ത്രി നരേന്ദ്രമോദി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 12, 2019

പാവപ്പെട്ടവരുടെ ജാതി ഏതാണോ, അതാണ് എന്റെയും ജാതി- പ്രധാനമന്ത്രി നരേന്ദ്രമോദി

ലഖ്നൗ: രാജ്യത്തെ പാവപ്പെട്ടവരുടെ ജാതി ഏതാണോ, അതാണ് തന്റെയും ജാതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ സോനേഭദ്രയിൽ തിരഞ്ഞെടുപ്പ് റാലിയിൽസംസാരിക്കുന്നതിനിടെ ആയിരുന്നു മോദിയുടെ പരാമർശം. എനിക്ക് അവരോട് ഒരുകാര്യം മാത്രമേ പറയാനുള്ളൂ. മോദിക്ക് ഒരു ജാതി മാത്രമേയുള്ളൂ. പാവപ്പെട്ടവരുടെ ജാതി ഏതാണോ അതാണ് എന്റെയും ജാതി- മോദി പറഞ്ഞു. എൻ.ഡി.എ. സർക്കാർ പാവപ്പെട്ടവർക്കായി നടപ്പാക്കിയ വിവിധ പദ്ധതികൾ വിശദീകരിച്ചായിരുന്നു അദ്ദേഹം പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ചത്. രാജ്യത്ത് കൂട്ടുമന്ത്രിസഭ അധികാരത്തിൽ വന്നപ്പോഴെല്ലാം ഇന്റലിജൻസ് ഏജൻസികളുടെ പ്രവർത്തനം ക്ഷയിക്കുകയാണുണ്ടായതെന്നും മോദി കുറ്റപ്പെടുത്തി. സമാജ് വാദി പാർട്ടി ഉൾപ്പെടെയുള്ളവർ കേന്ദ്രത്തിൽ ഭരണം കൈയാളിയപ്പോഴെല്ലാം ഇന്റലിജൻസ് ഏജൻസികളുടെ പ്രവർത്തനം ക്ലേശകരമായിരുന്നുവെന്നും വാജ്പേയി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് ഇതിൽ മാറ്റംവന്നതെന്നും അദ്ദേഹം പറഞ്ഞു. സിഖ് വിരുദ്ധ കലാപത്തെ സംബന്ധിച്ച് വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് സാം പിത്രോദയ്ക്കെതിരേയും പ്രധാനമന്ത്രി വിമർശനമുന്നയിച്ചു. സാം പിത്രോദയുടെ പരാമർശം കോൺഗ്രസ് പാർട്ടിയുടെ മാനസികാവസ്ഥയും ധിക്കാരവുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. Content Highlights:pm modi said he belongs to the caste of the poor


from mathrubhumi.latestnews.rssfeed http://bit.ly/2vYy3il
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages