യുവസംവിധായകന്‍ റെയില്‍പ്പാളത്തില്‍ മരിച്ചനിലയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

യുവസംവിധായകന്‍ റെയില്‍പ്പാളത്തില്‍ മരിച്ചനിലയില്‍

വടക്കാഞ്ചേരി: ആദ്യ സിനിമയുടെ റിലീസ് കാത്തിരിക്കുന്ന യുവസംവിധായകനെ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അത്താണി മിണാലൂർ നടുവിൽ കോവിലകം രാജവർമയുടെ മകൻ അരുൺ വർമ (27)യുടെ മൃതദേഹമാണ് അത്താണി ആനേടത്ത് മഹാവിഷ്ണു ശിവ ക്ഷേത്രത്തിന് പിൻഭാഗത്തെ റെ യിൽപ്പാളത്തിൽ കണ്ടെത്തിയത്. സിനിമാ മേഖലയിൽ സമീപകാലത്ത് സജീവമായ അരുൺ വർമയുടെ ആദ്യചിത്രമാണ് തഗ് ലൈഫ്. ജൂലായിൽ സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നു. സിനിമയോട് ഏറെ അഭിനിവേശമുണ്ടായിരുന്ന അരുൺ വർമ നാലു വർഷമായി സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. വ്യാഴാഴ്ച രാത്രി അരുൺ വർമയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി. അമ്മ: ഇന്ദിരാ വർമ. സഹോദരങ്ങൾ: വിബിൻ വർമ, അഞ്ജലി വർമ. ശവസംസ്ക്കാരം ശനിയാഴ്ച രാവിലെ 10-ന് പാറമേക്കാവ് ശ്മശാനത്തിൽ. Content Highlights:young film director arun varma found dead in railway track, thug life malayalam movie


from mathrubhumi.latestnews.rssfeed http://bit.ly/2JdLvHT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages