ഒരു മിനിറ്റിനെച്ചൊല്ലി സംഘർഷം ; യുവതിയുടെ കണ്ണിന് പരിക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

ഒരു മിനിറ്റിനെച്ചൊല്ലി സംഘർഷം ; യുവതിയുടെ കണ്ണിന് പരിക്ക്

കൊച്ചി: ഒരു മിനിറ്റിന്റെ പേരിൽ സ്വകാര്യ ബസുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ യുവതിയുടെ കണ്ണിന് പരിക്കേറ്റു. യുവതി സഞ്ചരിച്ചിരുന്ന ബസിന്റെ ചില്ല് എതിർ ബസുകാർ അടിച്ചുതകർത്തു. ചില്ലിന്റെ കഷ്ണം കണ്ണിൽ തുളച്ചുകയറുകയായിരുന്നു. കലൂർ-കടവന്ത്ര റോഡിൽ കതൃക്കടവ് പള്ളിക്കു സമീപം വെള്ളിയാഴ്ച രാവിലെ 10.15-ഓടെയാണ് സംഭവം. തലയോലപ്പറമ്പ് സ്വദേശിനിയായ അഭിഷ കെ. ഹരിഹരനാണ് പരിക്കേറ്റത്. തലയോലപ്പറമ്പ് - എറണാകുളം റൂട്ടിലോടുന്ന 'ഫാൽക്കൺ' ബസിലെ യാത്രക്കാരിയായിരുന്നു അഭിഷ. പൂത്തോട്ട-എറണാകുളം റൂട്ടിലെ 'പുത്തൻകാവിലമ്മ' ബസിലെ ജീവനക്കാരും ഫാൽക്കണും തമ്മിലായിരുന്നു തർക്കം. പുതിയകാവ് ഭാഗം മുതൽ സമയത്തെച്ചൊല്ലി ബസുകാർ തമ്മിൽ ബഹളമുണ്ടായിരുന്നതായി അഭിഷ പറഞ്ഞു. കലൂരിൽ കതൃക്കടവ് പള്ളിയുടെ സമീപത്തെത്തിയപ്പോൾ മറു ബസിലെ ജീവനക്കാരൻ അഭിഷ സഞ്ചരിച്ചിരുന്ന വണ്ടിയുടെ ചില്ല് അടിച്ചു തകർത്തു. ഡ്രൈവറുടെ പിറകുഭാഗത്തുള്ള സീറ്റിലാണ് അഭിഷ ഇരുന്നത്. ചില്ല് തെറിച്ച് കണ്ണിൽ കയറി. ഫാൽക്കണിലെ ജീവനക്കാരാണ് ചികിത്സയ്ക്കായി എറണാകുളം ജനറൽ ആസ്പത്രിയിലെത്തിച്ചത്. പരിശോധനയിൽ കണ്ണിനകത്ത് പരിക്കുള്ളതായി കണ്ടെത്തി. കണ്ണിൽനിന്ന് ചില്ലിന്റെ ഏതാനും ചെറു കഷ്ണങ്ങൾ കിട്ടിയതായും അഭിഷ പറഞ്ഞു. വലതു കണ്ണിലാണ് പരിക്ക്. എന്റെ കണ്ണിന് ആര് സമാധാനം പറയും ''എന്റെ കണ്ണിനെന്തെങ്കിലും പറ്റിയാൽ നിങ്ങള് സമാധാനം പറയുമോ. കണ്ണിന്റെ പ്രശ്നം മാറ്റിത്തരാൻ നിങ്ങൾക്ക് പറ്റുമോ...'' അഭിഷയുടെ രോഷം സ്വകാര്യ ബസുകാരോടാണ്. എറണാകുളം ജനറൽ ആസ്പത്രിയിലെ കാഷ്വാലിറ്റിക്കു മുന്നിലിരിക്കുകയായിരുന്നു അഭിഷ. സ്കാനിങ്ങൊക്കെ കഴിഞ്ഞു. വലതുകണ്ണിൽ മരുന്നു വച്ച് കെട്ടിയിട്ടുണ്ട്. ചികിത്സ തുടരേണ്ടി വരുമെന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ വീട്ടിൽനിന്ന് കലൂരിലെ ഓഫീസിലേക്കുള്ള യാത്രയിലായിരുന്നു. പുതിയകാവിനു മുൻപുതന്നെ ബസുകാർ തമ്മിലുള്ള പ്രശ്നം തുടങ്ങിയെന്ന് അഭിഷ പറയുന്നു. ഒരു മിനിറ്റ് വൈകിയെന്ന പേരിലായിരുന്നു തർക്കം. ഒടുവിൽ മത്സരിച്ചോടി, കലൂർ-കടവന്ത്ര റോഡിലേക്കെത്തിയപ്പോൾ ആ തർക്കം ആക്രമണത്തിലേക്ക് നീണ്ടു. ''ചില്ല് അടിച്ചുതകർക്കുന്നതു കണ്ട് ബസിലെ മറ്റ് യാത്രക്കാരെല്ലാം ഓടിമാറി. ഞാൻ പേടിച്ചിരുന്നു പോയി. എനിക്ക് ഓടി മാറാനായില്ല''. നഗരമധ്യത്തിൽ പകൽവെളിച്ചത്തിലാണ് അതിക്രമം അരങ്ങേറിയത്. ''എപ്പോഴും ഇവർ ഇതുപോലെയാണ്. ബസുകാരുടെ അടിപിടിയിൽ ദുരിതത്തിലാകുന്നത് പാവപ്പെട്ട യാത്രക്കാരാണ്'' - അഭിഷ പറയുന്നു. യുവതിക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് നോർത്ത് പോലീസ് അറിയിച്ചു. content highlights:Kochi,bus labourers


from mathrubhumi.latestnews.rssfeed http://bit.ly/2WK2a8Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages