മൻമോഹൻ മോദിയെക്കാൾ ആയിരം മടങ്ങ് മെച്ചം -കെജ്‌രിവാൾ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

മൻമോഹൻ മോദിയെക്കാൾ ആയിരം മടങ്ങ് മെച്ചം -കെജ്‌രിവാൾ

ന്യൂഡൽഹി: പ്രധാനമന്ത്രിയെന്ന നിലയിൽ മൻമോഹൻസിങ് നരേന്ദ്രമോദിയെക്കാൾ ആയിരം മടങ്ങ് മെച്ചമായിരുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്നത് പ്രതിപക്ഷ കക്ഷികളോടാണ്. സ്വാർഥതയ്ക്കുവേണ്ടി കോൺഗ്രസ് മത്സരത്തിലെ രസംകൊല്ലികളായെന്നും മോദി വീണ്ടും പ്രധാനമന്ത്രിയായാൽ രാഹുൽഗാന്ധിയാണ് ഉത്തരവാദിയെന്നും പി.ടി.ഐ.ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.മൻമോഹൻ നല്ല മനുഷ്യൻമൻമോഹൻസിങ് നല്ല മനുഷ്യനായിരുന്നു. മോദിയെക്കാൾ ആയിരം മടങ്ങ് മെച്ചം. വിദ്യാഭ്യാസമുള്ളയാളും ആരാധ്യനായ സാമ്പത്തികശാസ്ത്രജ്ഞനുമാണ്. സമ്പദ് വ്യവസ്ഥയെ മനസ്സിലാക്കിയ ആളാണ്. 2008-ൽ ആഗോളസാന്പത്തിക മാന്ദ്യമുണ്ടായപ്പോൾ അത് ബാധിക്കാതിരുന്ന രാജ്യമായിരുന്നു ഇന്ത്യ. മൻമോഹൻ എടുത്ത നിരന്തര നടപടികളാണ് രാജ്യത്തെ രക്ഷിച്ചത്.ലോക്പാൽ ആവശ്യം അഴിമതിയ്ക്കെതിരായിഅണ്ണ ഹസാരെയുടെ നേതൃത്വത്തിൽ തങ്ങൾ നടത്തിയ പ്രക്ഷോഭം യു.പി.എ. സർക്കാരിലെ അഴിമതിക്ക് എതിരേ ആയിരുന്നു. ലോക്പാൽ ബിൽ കൊണ്ടുവരുന്നതിനായിരുന്നു. എന്തുകൊണ്ട് കോൺഗ്രസ് ലോക്പാൽ കൊണ്ടുവന്നില്ല. കൊണ്ടുവന്നിരുന്നെങ്കിൽ പ്രക്ഷോഭം തുടരില്ലായിരുന്നു. മാത്രവുമല്ല കോൺഗ്രസിന് ഗുണവും ചെയ്യുമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ആം ആദ്മി പാർട്ടി രൂപവത്കരിക്കില്ലായിരുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2E1Js5J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages