തീവണ്ടി ചവിട്ടുപടിയിലെ യാത്ര പിടിക്കാൻ പ്രത്യേക സ്ക്വാഡ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

തീവണ്ടി ചവിട്ടുപടിയിലെ യാത്ര പിടിക്കാൻ പ്രത്യേക സ്ക്വാഡ്

കണ്ണൂർ: തീവണ്ടിയിലെ ചവിട്ടുപടിയിൽനിന്നുള്ള യാത്ര പിടിക്കാൻ റെയിൽവേ സംരക്ഷണ സേനയുടെ പ്രത്യേക സ്ക്വാഡ്. പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമാൻഡന്റ് മനോജ്കുമാറിനാണ് മേൽനോട്ടം. അതത് സെക്ഷനിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തുക. റെയിൽവേ നിയമപ്രകാരം ചവിട്ടുപടിയിൽ നിൽക്കുന്നതും ഇരിക്കുന്നതും കുറ്റമാണ്. കാസർകോട് ആർ.പി.എഫ്. സെക്ഷനിൽ മാത്രം 70 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ഇൻസ്പെക്ടർ പി. വിജയകുമാർ പറഞ്ഞു. ഇതിൽ വിദ്യാർഥികളും ഉൾപ്പെടും. തീവണ്ടി പുറപ്പെടുമ്പോഴോ അതിനുശേഷമോ ചവിട്ടുപടിയിൽ നിൽക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്ന ബോധവത്കരണമാണ് ആർ.പി.എഫ്. നൽകുന്നത്. 500 രൂപ പിഴയും മൂന്നുമാസം വരെ തടവുമാണ് ശിക്ഷ. 85 കിലോഭാരമുള്ള ഉരുക്കുവാതിൽ തീവണ്ടിയിലെ വാതിലിന് 85 കിലോയാണ് ഭാരം. പുതിയ ലിങ്ക് ഹോഫ്മാൻ ബോഷ് (എൽ.എച്ച്.ബി.) കോച്ചുകളിലെ വാതിലുകൾക്ക് ഭാരം അൽപ്പം കുറവാണ് -65 കിലോഗ്രാം. റെയിൽവേ കണക്കുപ്രകാരം മരണങ്ങളെക്കാൾ ഗുരുതരമായി പരിക്കേറ്റവരാണ് കൂടുതൽ. വാതിൽക്കലിൽ ഇരുന്ന് യാത്രചെയ്യുന്നതിനിടെ പ്ലാറ്റ്ഫോമിൽ കാലിടിച്ച് പരിക്കേറ്റവർ ഒട്ടേറെയാണ്. ഓടുന്ന വണ്ടിയിൽനിന്ന് ചാടിയിറങ്ങുകയും ചാടിക്കയറുകയും ചെയ്യുന്നവർ അപകടത്തിൽപ്പെട്ട സംഭവങ്ങളും ഒട്ടേറെയുണ്ട്. content highlights:train door steps,railway, indian railway


from mathrubhumi.latestnews.rssfeed http://bit.ly/2HfulpZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages