തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ ഇന്നു തന്നെ നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പത്രക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടിരുന്നു. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകിയിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് വാട്സ്ആപ്പിൽ പരാമർശം നടത്തി പ്രചരിപ്പിച്ച പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കമാൻഡോ വൈശാഖിനെതിരെ നടപടിയെടുക്കാൻ ടിക്കാറാം മീണ ആവശ്യപ്പെട്ടിരുന്നു. മറ്റ് നാല് പോലീസുകാർക്കെതിരേയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ 136 ഡി, എഫ്,ജി എന്നീ ചട്ടങ്ങളും സർക്കാർ ജീവനക്കാരുടെ സർവീസ് ചട്ടപ്രകാരവും കേസെടുക്കാനാണ് നിർദേശം. പോലീസ് അസോസിയേഷന്റെ പങ്ക് അടക്കം വിശദമായി അന്വേഷിച്ച് 15നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചത്. ഇതിന് പിന്നാലെയാണ് കർശന നടപടി കൈക്കൊള്ളാൻ ഡി.ജി.പി തീരുമാനിച്ചത്. ആരോപണം പുറത്തുവന്നയുടൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡി.ജി.പിയിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. പ്രാഥമിക റിപ്പോർട്ട് അംഗീകരിച്ച ശേഷമാണ് അദ്ദേഹം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. Content highlights:Postal ballot scam in Kerala, should take immediate action says DGP Behra
from mathrubhumi.latestnews.rssfeed http://bit.ly/2YinhzA
via
IFTTT
No comments:
Post a Comment