കൊച്ചി:രാജ്യവ്യാപകമായി 1.13 ലക്ഷത്തോളം എ.ടി.എമ്മുകളുടെ പ്രവർത്തനം 2019 മാർച്ചോടെ നിർത്തലാക്കാൻ എ.ടി.എം. സേവന ദാതാക്കൾ ഒരുങ്ങുന്നു. രാജ്യത്ത് നിലവിലുള്ള എ.ടി.എമ്മുകളുടെ ഏതാണ്ട് പകുതി വരുമിത്.ഒരു ലക്ഷത്തോളം ഓഫ് സൈറ്റ് എ.ടി.എമ്മുകളും 15,000-ത്തിനുമേൽ വൈറ്റ് ലേബൽ എ.ടി.എമ്മുകളും ഉൾപ്പെടെയായിരിക്കും ഇത്. രാജ്യത്ത് നിലവിൽ 2.38 ലക്ഷം എ.ടി.എമ്മുകളുണ്ടെന്നാണ് കണക്ക്. കാരണം എ.ടി.എമ്മുകളുടെ സുരക്ഷ സംബന്ധിച്ചും ഹാർഡ്വേറുകൾ, സോഫ്റ്റ്വേറുകൾ എന്നിവ സംബന്ധിച്ചും അടുത്തിടെ ഉണ്ടായ മാർഗ നിർദേശങ്ങൾ പാലിക്കാൻ വലിയ ചെലവ് വേണ്ടിവരും. ഇത് താങ്ങാനാകാത്തതിനാലാണ് എ.ടി.എമ്മുകൾ അടച്ചുപൂട്ടാൻ നിർബന്ധിതമായിരിക്കുന്നതെന്ന് ആഭ്യന്തര എ.ടി.എം. സേവന ദാതാക്കളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് എ.ടി.എം. ഇൻഡസ്ട്രി (സി.എ.ടി.എം.ഐ.) പറഞ്ഞു. പണം കൈകാര്യം ചെയ്യുന്ന നിലവാരം, പണം നിറയ്ക്കുന്ന സംവിധാനം എന്നിവ സംബന്ധിച്ച് അടുത്തിടെ വരുത്തിയ നിബന്ധനകൾ തങ്ങൾക്ക് താങ്ങാവുന്നതല്ല. ഈ ചെലവുകൾ ബാങ്കുകൾ ഏറ്റെടുക്കുകയാണെങ്കിൽ പ്രവർത്തനം നിലനിർത്താമെന്നാണ് അവർ പറയുന്നത്. നോട്ട് നിരോധനത്തെ തുടർന്ന് പണലഭ്യത കുറഞ്ഞതുമൂലം വൻ നഷ്ടമാണ് ഈ മേഖല നേരിട്ടതെന്ന് സി.എ.ടി.എം.ഐ. ആരോപിച്ചു. പുതിയ കറൻസി നോട്ടുകളെത്തിയതിലൂടെ 3,500 കോടി രൂപയുടെ അധിക ചെലവു വരുമെന്നാണ് സി.എ.ടി.എം.ഐ. കണക്കാക്കുന്നത്. പണം കൈകാര്യം ചെയ്യുന്നതിലെയും കാസറ്റുകളിലെയും മാറ്റങ്ങളാണ് ഇതിന് കാരണം. ബാങ്കുകളുമായുള്ള കരാർ ഒപ്പിടുന്ന വേളയിൽ ഇത്തരം ആവശ്യങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വളരെ കുറഞ്ഞ തോതിലുള്ള എ.ടി.എം. ഇന്റർ ചെയ്ഞ്ച് ഫീസും നിരന്തരം വർധിക്കുന്ന ചെലവുകളും മൂലം എ.ടി.എം. സേവനം ലഭ്യമാക്കുന്നതിൽ നിന്നുള്ള വരുമാനം ഒരിക്കലും ഉയരുന്നില്ലെന്നും സി.എ.ടി.എം.ഐ. ആരോപിച്ചു. ഏറ്റവുമധികം ബാധിക്കുക ഗ്രാമീണ മേഖലയിൽ രാജ്യത്തെ എ.ടി.എമ്മുകളിൽ പകുതിയും അടച്ചുപൂട്ടിയാൽ അത് ബാങ്കിങ് മേഖലയെ അവതാളത്തിലാക്കും. ഗ്രാമീണ മേഖലയിലുള്ളവരെയാവും ഇത് ഏറ്റവുമധികം ബാധിക്കുക. ഗ്രാമീണ മേഖലയിലുള്ള എ.ടി.എമ്മുകൾ ഭൂരിഭാഗവും നഷ്ടത്തിലായതിനാൽ അടച്ചുപൂട്ടുന്നവയിൽ ഭൂരിഭാഗവും അവയാവും. കേന്ദ്ര സർക്കാരിന്റെ ജൻധൻ യോജന ഉൾപ്പെടെയുള്ള പദ്ധതികളെയും ഇത് ബാധിക്കും. മാത്രമല്ല, പാചകവാതക സബ്സിഡി ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾ പലതും ഇപ്പോൾ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് എത്തുന്നത്. എ.ടി.എമ്മുകൾ നിർത്തലാക്കിയാൽ ഇത് പിൻവലിക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടി വരും. content highlights:Half of Indias ATMs may close down by March 2019
from mathrubhumi.latestnews.rssfeed https://ift.tt/2PHIYJM
via
IFTTT
No comments:
Post a Comment